Type Here to Get Search Results !

Bottom Ad

സു​പ്രീംകോടതി വിധി;ഹാദിയക്ക്​ കോളജില്‍ മുഴുവന്‍ സൗകര്യങ്ങളും ഒരുക്കും; പ്രിന്‍സിപ്പല്‍

കോയമ്പത്തൂർ : (www.evisionnews.co)സു​പ്രീംകോടതി വിധി പ്രകാരം ഹാദിയക്ക്​ കോളജില്‍ മുഴുവന്‍ സൗകര്യങ്ങളും ഒരുക്കുമെന്ന്​ സേലം ശിവരാജ്​ ഹോമിയോപതി മെഡിക്കല്‍ കോളജ്​ പ്രിന്‍സിപ്പല്‍ ഡോ. ജി. കണ്ണന്‍.കോടതിവിധി അറിഞ്ഞിരുന്നു. കോടതിവിധി അനുസരിക്കാന്‍ തങ്ങള്‍ ബാധ്യസ്​ഥരാണ്​. വിധിപകര്‍പ്പ്​​ കിട്ടിയശേഷം തുടര്‍ നടപടി സ്വീകരിക്കും. ഹാദിയ ഇടക്കുവെച്ച്‌​ പഠനം നിര്‍ത്തിയതിനാല്‍ ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം​. ഇതിന്​ രണ്ടാഴ്​ച വേണ്ടി വരും. ഹാദിയ കോളജില്‍ എത്തിയ ശേഷം അപേക്ഷ നല്‍കണം​. ഇതോടൊപ്പം സുപ്രീംകോടതിവിധി പകര്‍പ്പും ചേര്‍ത്ത്​ എം.ജി.ആര്‍ മെഡിക്കല്‍ യൂനിവേഴ്​സിറ്റിക്ക്​ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad