Type Here to Get Search Results !

Bottom Ad

അ​ച്ഛ​നൊ​പ്പ​മോ ഭ​ര്‍​ത്താ​വി​നൊ​പ്പ​മോ ഹാ​ദി​യ പോ​കേ​ണ്ടെ​ന്നു സു​പ്രീം കോ​ട​തി;പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ നി​ര്‍​ദേ​ശം


ന്യൂ​ഡ​ല്‍​ഹി:(www.evisionnews.co) ഭ​ര്‍​ത്താ​വ് ഷെ​ഫി​ന്‍ ജ​ഹാ​നൊ​പ്പം പോ​കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഹാ​ദി​യ​യു​ടെ ആ​വ​ശ്യം സു​പ്രീം ത​ള്ളി. ത​ത്കാ​ല​ത്തേ​ക്കു പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ കോ​ട​തി, ഡ​ല്‍​ഹി​യി​ല്‍​നി​ന്നു നേ​രെ സേ​ല​ത്തെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു പോ​കാ​നും വി​ധി​ച്ചു. സ്വാ​ത​ന്ത്ര്യം ഹാ​ദി​യ​യു​ടെ അ​വ​കാ​ശ​മാ​ണെ​ങ്കി​ലും ത​ത്കാ​ലം അ​തി​ന് നി​വൃ​ത്തി​യി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ജ​നു​വ​രി മൂ​ന്നി​ന് കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും. 

ഹാ​ദി​യ​യു​ടെ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍ സൗ​ക​ര്യ​മൊ​രു​ക്ക​ണം. ഹാ​ദി​യ​യ്ക്കു താ​മ​സി​ക്കാ​ന്‍ സേ​ല​ത്തെ ഹോ​മി​യോ​പ്പ​തി​ക് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഹോ​സ്റ്റ​ല്‍ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്ത​ണം. ഇ​തി​ന്‍റെ ചെ​ല​വു​ക​ള്‍ കേ​ര​ള സ​ര്‍​ക്കാ​ര്‍ വ​ഹി​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് അ​റി​യി​ക്ക​ണം. കോ​ള​ജ് ഹോ​സ്റ്റ​ലി​ലേ​ക്കു പോ​കു​ന്ന​തു​വ​രെ ഹാ​ദി​യ ഡ​ല്‍​ഹി കേ​ര​ള ഹൗ​സി​ല്‍ തു​ട​ര​ണം. സ​ര്‍​വ​ക​ലാ​ശാ​ല ഡീ​ന്‍ ഹാ​ദി​യ​യു​ടെ ലോ​ക്ക​ല്‍ ഗാ​ര്‍​ഡി​യ​ന്‍ പ​ദ​വി വ​ഹി​ക്കും. ഹാ​ദി​യ​യ്ക്കു പോ​ലീ​സ് സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തും. സി​വി​ല്‍ ഡ്ര​സി​ലാ​യി​രി​ക്കും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഹാ​ദി​യ​യെ അ​നു​ഗ​മി​ക്കേ​ണ്ട​തെ​ന്നും സു​പ്രീം കോ​ട​തി വി​ധി​യി​ല്‍ പ​റ​യു​ന്നു. 

കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ ത​നി​ക്ക് സ്വാ​ത​ന്ത്ര്യം വേ​ണ​മെ​ന്ന് ഹാ​ദി​യ (അ​ഖി​ല) സു​പ്രീം​കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഈ ​ആ​വ​ശ്യം പൂ​ര്‍​ണ​മാ​യി കോ​ട​തി അ​നു​വ​ദി​ച്ചി​ല്ല. മാ​ത്ര​മ​ല്ല, ഷെ​ഫി​ന്‍ ജ​ഹാ​നു​മാ​യു​ള്ള വി​വാ​ഹം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സു​പ്രീം കോ​ട​തി സ്റ്റേ ​ചെ​യ്ത​തു​മി​ല്ല. ഷെ​ഫി​ന്‍ ജ​ഹാ​നെ കാ​ണാ​ന്‍ ഹാ​ദി​യ​യ്ക്ക് അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ടോ എ​ന്നും വ്യ​ക്ത​മ​ല്ല.

ഹാ​ദി​യെ കേ​ള്‍​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് സു​പ്ര​ധാ​ന ചി​ല ചോ​ദ്യ​ങ്ങ​ളും ചോ​ദി​ച്ചി​രു​ന്നു. എ​ല്ലാ​ത്തി​നും കൃ​ത്യ​മാ​യ മ​റു​പ​ടി പ​റ​ഞ്ഞ ഹാ​ദി​യ ത​ന്‍റെ വി​ശ്വാ​സ​ങ്ങ​ള്‍​ക്ക് അ​നു​സ​രി​ച്ച്‌ ജീ​വി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും സ്വാ​ത​ന്ത്ര്യം വേ​ണ​മെ​ന്നും കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഹാ​ദി​യ​യു​ടെ മ​നോ​നി​ല പ​രി​ശോ​ധി​ക്കാ​നും സു​പ്രീം​കോ​ട​തി ചി​ല ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ച്ചു. താ​മ​സ സ്ഥ​ല​ത്തു നി​ന്നും പ​ഠി​ക്കു​ന്ന കോ​ള​ജി​ലേ​ക്ക് എ​ത്ര ദു​ര​മു​ണ്ടെ​ന്ന​ത് ഉ​ള്‍​പ്പ​ടെ​യാ​യി​രു​ന്നു ചോ​ദ്യ​ങ്ങ​ള്‍.

പി​ന്നീ​ടാ​ണ് ഭാ​വി പ​രി​പാ​ടി​ക​ള്‍ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് കോ​ട​തി ചോ​ദി​ച്ച​ത്. ത​നി​ക്ക് പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും ഹാ​ദി​യ പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ ചി​ല​വി​ല്‍ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടോ​യെ​ന്നും ലോ​ക്ക​ല്‍ ഗാ​ര്‍​ഡി​യ​നെ ഏ​ര്‍​പ്പെ​ടു​ത്താ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. എ​ന്നാ​ല്‍ ത​ന്‍റെ ഭ​ര്‍​ത്താ​വി​ന് പ​ഠ​ന​ചി​ല​വ് വ​ഹി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും അ​ങ്ങ​നെ പ​ഠി​ക്കാ​നാ​ണ് താ​ത്പ​ര്യ​മെ​ന്നും ഹാ​ദി​യ കോ​ട​തി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാ​മ​തും പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ സ​ഹാ​യം വേ​ണോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ഴാ​ണ് ത​നി​ക്ക് സ്വാ​ത​ന്ത്ര്യം വേ​ണ​മെ​ന്നും ഭ​ര്‍​ത്താ​വി​നൊ​പ്പം പോ​കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഹാ​ദി​യ കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad