Type Here to Get Search Results !

Bottom Ad

സേലത്തെ മെഡിക്കല്‍ കോളേജിനെതിരെ ഹാദിയയുടെ പിതാവ് അശോകൻ സുപ്രീംകോടതിയെ സമീപിച്ചു

Image result for ഹാദിയയുടെ പിതാവ് അശോകൻസേലം:(www.evisionnews)സേലത്തെ ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളേജിനെതിരെ ഹാദിയയുടെ അച്ഛന്‍ സുപ്രീം കോടതിയെ സമീപിച്ചു.

ഹാദിയയെ കാണാന്‍ ഷഫീന്‍ ജഹാനെ അനുവദിച്ചത് ശരിയല്ല, ഷഫീന്‍ ജഹാന്‍ തീവ്രവാദ കേസിലെ കണ്ണിയാണെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷിതമായി പഠിക്കാനാണ് മകളെ കോളേജില്‍ എത്തിച്ചത്. ആര് ആവശ്യപ്പെട്ടാലും കാണിക്കാനുള്ള വസ്തുവല്ല തന്റെ മകള്‍.

ഹാദിയ മാധ്യമങ്ങളെ കണ്ടത് കോടതിയലക്ഷ്യമാണെന്നും അശോകന്‍ പറഞ്ഞു.

അതേസമയം ഹാദിയയെ ആര്‍ക്കുവേണമെങ്കിലും സന്ദര്‍ശിക്കാമെന്ന് ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളജ് എം.ഡി അറിയിച്ചിരുന്നു.

ഷഫീന്‍ ജഹാന് പ്രിന്‍സിപ്പലിന്റെ അനുമതിയോടെ ഹാദിയയെ കാണാം. പൊലീസിന്റെ സാന്നിധ്യത്തിലേ കാണാനാകൂ.

എന്നാല്‍ ഹോസ്റ്റലിലെത്തി പുറമെ നിന്ന് ആര്‍ക്കും കാണാനാവില്ല. അച്ഛനെയൊഴികെ ആരെയും ഹോസ്റ്റലിലെത്തി കാണാന്‍ അനുവദിക്കില്ലെന്നും എം.ഡി വ്യക്തമാക്കിയിരുന്നു

Post a Comment

0 Comments

Top Post Ad

Below Post Ad