Type Here to Get Search Results !

Bottom Ad

ഹാദിയ കേസ്; ഷെഫിന്‍ ജഹാന്റെ ഐഎസ് ബന്ധത്തിന് തെളിവുണ്ടെന്ന് അശോകന്‍ കോടതിയിൽ

Related imageന്യൂഡല്‍ഹി: (www.evisionnews.co)ഹാദിയ കേസിന്റെ നടപടിക്രമങ്ങള്‍ സുപ്രീം കോടതിയില്‍ ആരംഭിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഹാദിയയും  ഷെഫിന്‍ ജഹാനും സുപ്രീംകോടതിയില്‍ ഹാജരായി. തുറന്ന കോടതിയില്‍ കേസിലെ വാദം കേള്‍ക്കാമെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് ഹാജിയയുടെ അച്ഛന്‍ അശോകന്‍ ആവശ്യപെ്പട്ടു.ഹാദിയയുടെ നിലപാട്  എല്ലാവർക്കും  അറിയാമെന്നും വര്‍ഗീയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്ന കേസാണിതെന്നും അശോകന്റെ അഭിഭാഷകന്‍ വാദിച്ചു. ഷെഫിന്‍ ജഹാന്റെ തീവ്രവാദബന്ധത്തിന് തെളിവുണ്ട്. തീവ്രവാദബന്ധം തെളിയിക്കുന്ന വീഡിയോകള്‍ പുറത്തുവന്നു . ഐ.എസ് റിക്രൂട്ടിങ് നടത്തിയിയിരുന്ന  മന്‍സി ബുറാഖിനോട് ഷെഫിന്‍ സംസാരിച്ചതിന് തെളിവുണ്ടെന്നും ഒരാളെ ഐ.എസില്‍ ചേര്‍ത്താല്‍ എത്ര പണം കിട്ടുമെന്നാണ് ഷെഫിന്‍ ചോദിച്ചതെന്നും അഭിഭാഷകന്‍ ആരോപിച്ചു.
ഷെഫിന്‍ ജഹാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണെന്നും അശോകന്‍ കോടതിയെ അറിയിച്ചു. സത്യസരണിയുമായി ബന്ധപെ്പട്ട് 11 കേസുകളുണ്ടെന്നും. ഏഴ് കേസുകള്‍ കൂടി അന്വേഷിച്ച്‌ വരികയാണെന്നും എന്‍.ഐ.എയുടെ അഭിഭാഷകന്‍ കോടയില്‍ വാദിച്ചു . മതപരിവര്‍ത്തനത്തിന് വലിയ ശൃംഖല ഉണ്ടാക്കിയിരിക്കുന്നുവെന്നും എന്‍.ഐ.എ ആരോപിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad