Type Here to Get Search Results !

Bottom Ad

ഹാദിയയുടെ ജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടുക; താലൂക്ക് ഓഫീസ് മാര്‍ച്ച് 7 ന്

Related imageകാസർകോട്:(www.evisionnews.co) ഹാദിയയുടെ ജീവന്‍ സംരക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഈ മാസം ഏഴാം  തീയതി  കാസർകോട് താലൂക്ക് ഓഫിസിലേക്ക് മാർച്ച് നടത്തുമെന്ന് സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ  ഭാരവാഹികൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. മാസങ്ങളായി സഘ്പരിവാറിന്റെയും പൊലീസിന്റെയും മേല്‍നോട്ടത്തില്‍ വീട്ടുതടങ്കലിലാണ് ഹാദിയ. ഹാദിയക്ക്  സംരക്ഷണം നല്‍കാനുള്ള കോടതി ഉത്തരവ്  ആശയവിനിമയ സ്വാതന്ത്ര്യം പോലും നിഷേധിച്ചു കൊണ്ടുള്ള  വീട്ടുതടങ്കലാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. ഹാദിയയെ സന്ദർശിക്കാൻ ശ്രമിച്ച പത്രക്കാർക്കും മനുഷ്യാവകാശ പ്രവർത്തകർക്കും അനുമതി നിഷേധിച്ച പോലീസ്  സംഘ്പരിവാര്‍ നേതാക്കൾക്കും രാഹുൽ ഈശ്വറിനുമൊക്കെ  ഹാദിയയെ സന്ദര്‍ശിക്കാൻ  അവസരമൊരുക്കുകയും ചെയ്തു. അതിനിടെ  വീട്ടിൽ പിതാവിൽ നിന്നും കൊടിയ  പീഡനമനുഭവിക്കുന്നതായി ഹാദിയ വെളിപ്പെടുത്തുന്ന വീഡിയോ പുറത്തു വന്നു. ഹാദിയക്ക് തന്റെ മൗലിക അവകാശങ്ങൾ  നിഷേധിക്കുന്ന തടവ് അവസാനിപ്പിക്കണമെന്ന്  വിവിധ തുറകളിൽ നിന്ന് തുടക്കം മുതല്‍ക്കേ ആവശ്യങ്ങളുയർന്നെങ്കിലും  അധികാരികൾ ഗൗനിച്ചില്ല.
 ഹാദിയക്ക്  പറയാനുള്ളത് കേൾക്കാൻ നവംബര്‍ 27-ന് ഹാജരാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുകയാണ്  ഹാദിയയെ പൂർണ്ണ മാനസിക-ശാരീരിക ആരോഗ്യത്തോടെ കോടതിയില്‍ ഹാജരാക്കേണ്ടത് സംസ്ഥാന സര്‍കാറിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ ഹാദിയ സുരക്ഷിതയാണെന്ന സുതാര്യമല്ലാത്ത പൊലീസ് റിപ്പോര്‍ട്ട് പുറത്തുവിടുക മാത്രമാണ് സര്‍ക്കാര്‍ ഇതുവരെ ചെയ്തത്. വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും വിഷയത്തില്‍ ഇനിയും ഗൗരവത്തിൽ ഇടപെട്ടിട്ടില്ല.  ഈ സാഹചര്യത്തിലാണ് ഹാദിയക്ക്   അടിയന്തിരമായി വൈദ്യസഹായമെത്തിക്കുക, സന്ദർശനാനുമതി നല്‍കുക,  ആശയവിനിമയ സൗകര്യങ്ങള്‍ ഒരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സോളിഡാരിറ്റിയും എസ്.ഐ.ഒയും ജി.ഐ.ഒയും സംയുക്തമായി താലൂക്ക് ഓഫീസ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.  മാർച്ചിന് ശേഷം താലൂക്ക് ഓഫീസ് പരിസരത്ത് നടക്കുന്ന പ്രതിഷേധ സംഗമത്തിൽ സോളിഡാരിറ്റി  സംസ്ഥാന സെക്രട്ടറി സി.എ നൗഷാദ് ,എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അബ്ദുൽ റഹീം ചേന്ദമംഗലൂർ , ജി.ഐ.ഒ സംസ്ഥാന സമിതിയംഗം നഫീസ തനൂജ, .സാമൂഹ്യ പ്രവർത്തകൻ അമ്പലത്തറ കുഞ്ഞികൃഷ്ണൻ, പ്രസ് ക്ലബ് പ്രസിഡന്റ് ടി.എ ഷാഫി, പാടി രവീന്ദ്രൻ, വെൽഫെയർ പാർട്ടി ജില്ലാ ജനറൽസെക്രട്ടറി സി.എച്ച് ബാലകൃഷ്ണൻ,അഡ്വ: രാജേന്ദ്രൻ, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് കെ.മുഹമ്മദ് ഷാഫി, സക്കീന അക്ബർ, സുബൈർ പടുപ്പ് , എം.എ നജീബ്, മുർഷിദ പി.സി , അബ്ദുൽ ജബ്ബാർ ആലങ്കോൾ, സി.എ യൂസുഫ് തുടങ്ങിയവർ  പങ്കെടുക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad