Type Here to Get Search Results !

Bottom Ad

ജില്ലാ സ്‌കൂള്‍ കലോത്സവം;ഗ്രീന്‍ പ്രോട്ടോകോൾ നടപ്പിലാക്കും

Image result for mohiniyattamകാസർകോട് :(www.evisionnews.co)ജില്ലയില്‍ ഈ മാസം ഏഴുമുതല്‍ ഡിസംബര്‍ ഒന്നുവരെ നടക്കുന്ന ജില്ലാ കലോത്സവത്തിന്റെ മുന്നോടിയായി ചെമ്മനാട് ജമാ- അത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റിയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് യോഗം തീരുമാനിച്ചു. ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനും ഭക്ഷണവും വെള്ളവും സ്റ്റീല്‍ പ്ലേറ്റുകളിലും ഗ്ലാസ്സുകളിലും വിതരണം ചെയ്യുതിനും, കലോത്സവ നഗരിയില്‍ പ്ലാസ്റ്റിക്ക് വാട്ടര്‍ ബോട്ടിലുകള്‍ കൊണ്ടുവരുന്നത് ഒഴിവാക്കുന്നതിന് വേണ്ടി വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. ഇതിന് പ്രത്യേകം വളണ്ടിയര്‍മാരെ തെരെഞ്ഞെടുത്ത് അവര്‍ക്ക് വേണ്ട പരിശീലനം ജില്ലാ ശുചിത്വ മിഷന്‍ മുഖേന നല്‍കും. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഒഴിവാക്കി തുണിയിലുള്ള ബാനറുകളും മറ്റു പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവുവെന്നും അതോടൊപ്പം ഗ്രാമ പഞ്ചായത്തിന്റെയും, ജനപ്രതിനിധികളുടെയും, സന്നദ്ധ സംഘടനകളുടെയും, വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ ഈ വര്‍ഷത്തെ ജില്ലാ സ്‌കൂള്‍ കലോത്സവം ഗ്രീന്‍ പ്രോട്ടോകോള്‍ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിനും  വ്യാപകമായ പ്രചാരണം നടത്തും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ എല്ലാവരും സ്‌കൂള്‍ കലോത്സവം ഗ്രീന്‍ കലോത്സവമാക്കി നടത്തുന്നതിന്  സഹകരിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡി.വി അബ്ദുള്‍ ജലീല്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍, ജില്ലാ ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ വി. സുകുമാരന്‍, പ്രോഗ്രാം ഓഫീസര്‍ അഭിഷേക് വി. ജെയിംസ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സാലിമ്മ ജോസഫ്, ഹെഡ്മാസ്റ്റര്‍ രാജീവന്‍. കെ.ഒ, ഗ്രീന്‍ പ്രോട്ടോകോള്‍ കണ്‍വീനര്‍ സുനില്‍. വി.എം, വൈസ് ചെയര്‍മാന്‍ അസീസ് ചെമ്പിരിക്ക, ജോയിന്റ് കവീനര്‍മാരായ മധുസൂദനന്‍ പി.വി,  ബിന്ദു. എം എന്നിവര്‍ പങ്കെടുത്തു. 

Post a Comment

0 Comments

Top Post Ad

Below Post Ad