Type Here to Get Search Results !

Bottom Ad

ജയേട്ടൻ വാക്കു പാലിച്ചു; കോമഡി ഉത്സവത്തില്‍ പാട്ട് പാടി താരമായ കാസർകോട്ടെ കൊച്ചു മിടുക്കൻ സിനിമയില്‍ പാടും


ജയസൂര്യ വാക്കു പാലിച്ചു. കോമഡി ഉത്സവത്തില്‍ പാട്ട് പാടി താരമായ കാസർകോട്ടെ കൊച്ചു മിടുക്കൻ സിനിമയില്‍ പാടും. കാഴ്ച്ചയില്ലാത്ത ഗോകുല്‍ രാജ് എന്ന കൊച്ചു മിടുക്കന്‍ ഫ്ലവേഴ്സ് ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടിയിലൂടെയാണ് പ്രേക്ഷകരെ കയ്യിലെടുത്തത്. കാഴ്ചയില്ലാത്ത കൊച്ചു മിടുക്കന്റെ ഗംഭീര പ്രകടനം ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

കോമഡി ഉത്സവത്തിലെ ഗോകുലിന്റെ പ്രകടനത്തിന് സിനിമാ താരം ജയസൂര്യയും സാക്ഷിയായിരുന്നു. ഗോകുലിന്റെ പാട്ടുകേട്ട ജയസൂര്യ വേദിയിലെത്തി ഗോകുലിനെ വാരിയെടുക്കുകയും ആ വേദിയില്‍ വെച്ചു തന്നെ സിനിമയില്‍ പാടാനുള്ള അവസരം ഒരുക്കുമെന്ന് ജയസൂര്യ അറിയിച്ചിരുന്നു.

എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം തന്നെ ഗോകുലിന് നല്‍കിയ വാക്ക് പാലിച്ചിരിക്കുകയാണ് ജയസൂര്യ . നവാഗതനയ സാംജി ആന്റണി സംവിധാനം ചെയ്യുന്ന ഗബ്രി എന്ന ചിത്രത്തിലേയ്ക്കാണ് ഗോകുലിന് അവസരം ലഭിച്ചിരിക്കുന്നത്. ജയസൂര്യ തന്നെ നായകനാകുന്ന ചിത്രമാണിത്. ഇക്കാര്യം ജയസൂര്യ തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചു.കോമഡി ഉത്സവത്തിലൂടെ കലാഭവന്‍ മണിയുടെ പാട്ടുകൾ പാടിയാണ് ഗോകുല്‍ മലയാളികളുടെ മനസ്സ് കീഴക്കിയത്. കാസർകോട് സ്വദേശിയായ ​ഗോകുൽ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പാട്ടിനൊപ്പം ചെണ്ട, കീബോര്‍ഡ് എന്നിവയിലും പരിശീലനം നേടിയിട്ടുണ്ട്. ഷോയിൽ പങ്കെടുക്കുന്നതിന് മുമ്പ് തന്നെ ​ഗോകുലിന്റെ പാട്ടുകൾ സോഷ്യൽ മീഡിയയിൽ‌ ഹിറ്റായിരുന്നു.സിനിമയിൽ പാടാൻ അവസരം ലഭിച്ചതോടെ ഗോകുൽ രാജ് എന്ന ഈ കൊച്ചു മിടുക്കൻ ഇപ്പോൾ സോഷ്യൽ മീഡിയയുടെ പ്രിയ താരമായി മാറിയിരിക്കുകയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad