Type Here to Get Search Results !

Bottom Ad

ഗ്യാസ് വില കൂട്ടി: സബ്‌സിഡി സിലിണ്ടറിന് 94 രൂപയുടെ വര്‍ധന

അഞ്ചു മാസത്തിനിടെ ഇത് ആറാംതവണ

ന്യൂഡല്‍ഹി (www.evisionnews.co): ഗ്യാസ് വില കുത്തനെ കൂട്ടി. എണ്ണ വിതരണ കമ്പനികളുടെതീരുമാനപ്രകാരമാണ് വിലവര്‍ധിപ്പിച്ചത്. സബ്‌സിഡിയുള്ള സിലിണ്ടറിന് 94 രൂപയാണ് വര്‍ധിപ്പിച്ചു. ഇതോടെ സബ്‌സിഡിയുള്ള സിലിണ്ടറിന്റെ വില 729 രൂപയായി.

വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഗ്യാസിന്‌സിലിണ്ടറിന് 149 രൂപയും വര്‍ധിപ്പിച്ചു. ഇതോടെ വാണിജ്യാവശ്യങ്ങക്കുള്ള സിലിണ്ടര്‍ വില 1289 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ മാസം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 49 രൂപയും വാണിജ്യാവശ്യങ്ങള്‍ക്കുള്ള വാതകത്തിന് 94 രൂപയും ഉയര്‍ത്തിയിരുന്നു. മെയ് മാസത്തിന് ശേഷം ആറു തവണയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. പാചക വാതകത്തിന്റെ സബ്‌സിഡി 2018 മാര്‍ച്ച് മാസത്തോടെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കൂടിയാണ് അടിക്കടി വില ഉയര്‍ത്തുന്നത്. ഇന്ത്യന്‍ എണ്ണ വിപണിയിലേക്ക് വിദേശത്തു നിന്നുള്ള നിരവധി കമ്പനികള്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുകയാണ്. അടുത്തിടെയാണ് സൗദി അറേബ്യയിലെ അരാംകൊ എന്ന ഭീമന്‍ കമ്പനി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 60000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചത്.


Keywordsa: Kasaragod, news, gas, cylender

Tags

Post a Comment

0 Comments

Top Post Ad

Below Post Ad