Type Here to Get Search Results !

Bottom Ad

ജില്ലാ സ്‌കൂള്‍ കലോത്സവ നഗരിയില്‍ കഞ്ചാവ് വില്‍പ്പനയ്ക്കിടെ യുവാവ് അറസ്റ്റില്‍


കാസര്‍കോട്:(www.evisionnews.co)ജില്ലാ സ്‌കൂള്‍ കലോത്സവ നഗരിയില്‍ കഞ്ചാവ് വില്‍പ്പനയ്ക്കിടെ യുവാവ് അറസ്റ്റില്‍. കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നടന്നുവരുന്ന ചെമനാട് ജമാഅത്ത് സ്‌കൂളിന് സമീപം കഞ്ചാവ് വില്‍പന നടത്തുകയായിരുന്ന കൊമ്പനടുക്കത്തെ മുഹമ്മദ് നാസര്‍ (40)ആണ് അറസ്റ്റിലായത്. സ്‌കൂളിന്റെ ഗേറ്റിന് സമീപം വെച്ച്  കാസര്‍കോട് എസ്.ഐ പി. അജിത് കുമാറാണ് നാസറിനെ 25 ഗ്രാം കഞ്ചാവുമായി പിടിച്ചത്. രണ്ട് ദിവസം മുമ്പ് കലോത്സവ നഗരിയില്‍ മറ്റൊരു യുവാവിനെ കഞ്ചാവുമായി പിടിച്ചിരുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad