Type Here to Get Search Results !

Bottom Ad

വികസനത്തിനെതിരല്ല, ഗെയില്‍ വിരുദ്ധ സമരം ജീവിക്കാന്‍ വേണ്ടി: മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടി മെമ്പര്‍ രംഗത്ത്


കോഴിക്കോട് (www.evisionnews.co): ഗെയില്‍ വിരുദ്ധ സമരസമിതിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്ഥാവനക്കെതിരെ പാര്‍ട്ടി പഞ്ചായത്തംഗവും സമരസമിതി നേതാവുമായ ജി. അബ്ദുല്‍ അക്ബര്‍. വികസന വിരോധികളല്ല, ഗെയില്‍ വിരുദ്ധ സമരം ജീവിക്കാന്‍ വേണ്ടിയെന്ന് സമരസമിതി വ്യക്തമാക്കി. ഗെയില്‍ പദ്ധതിയില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. വികസന വിരോധികളുടെ വിരട്ടലിന് സര്‍ക്കാര്‍ വഴങ്ങില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സമരസമിതി. 

നാടിന്റെ വികസനത്തിന് ചിലര്‍ തടസം നില്‍ക്കുകയാണ്. യോഗ്യതുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നമ്മുടെ നാട്ടില്‍ തൊഴില്‍ ലഭിക്കാത്ത സാഹചര്യമാണ് ഉള്ളത്. എന്ത് വികസനം കൊണ്ടുവന്നാലും എതിര്‍ക്കാന്‍ ഒരു വിഭാഗം മുന്നിട്ടിറങ്ങുകയാണ്. എന്നാല്‍ വികസന വിരോധികളുടെ സമരത്തില്‍ പദ്ധതികള്‍ നിര്‍ത്തുന്ന കാലം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.


Keywords: Kasaragod, news, kozikkod, gail, samaram

Post a Comment

0 Comments

Top Post Ad

Below Post Ad