Type Here to Get Search Results !

Bottom Ad

ഗെയില്‍ പദ്ധതി: വിരട്ടാന്‍ നോക്കേണ്ട; സമരക്കാര്‍ വികസന വിരോധികളെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം (www.evisionnews.co): ഗെയില്‍ പൈപ് ലൈനിനെതിരെ സമരം ചെയ്യുന്നവര്‍ വികസന വിരോധികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗെയില്‍ വാതക പൈപ് ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും വികസന വിരോധികളുടെ വിരട്ടലിന് വഴങ്ങി പദ്ധതികള്‍ അവസാനിപ്പിക്കുന്ന കാലം കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെ വിരട്ടി ആരും കാര്യം സാധിക്കാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് നമ്മുടെ നാട്ടില്‍ ജോലി കിട്ടാത്ത അവസ്ഥയാണുള്ളത്. നാട്ടില്‍ എന്ത് വികസനപദ്ധതി കൊണ്ടു വന്നാലും എതിര്‍ക്കാന്‍ ഒരു വിഭാഗം മുന്നിട്ടിറങ്ങുകയാണ്.

ഇത് ആസൂത്രിതമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വികസനവിരോധികളുടെ സമ്മര്‍ദ്ദത്തിനോ വിരട്ടലിനോ വഴങ്ങി സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനായി ആസൂത്രണം ചെയ്ത പദ്ധതികള്‍ നിര്‍ത്തിവയ്ക്കാനോ ഉപേക്ഷിക്കാനോ മരവിപ്പിക്കാനോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


Keywords: Kasaragod, news, kerala, gail, vikasana, virodikal

Tags

Post a Comment

0 Comments

Top Post Ad

Below Post Ad