Type Here to Get Search Results !

Bottom Ad

പടന്നയില്‍ മൊബൈൽ ഷോപ്പിന് തീപിടിച്ചു


ചെറുവത്തൂര്‍: (www.evisionnws.co)പടന്നയില്‍ മൊബൈൽ ഷോപ്പിന് തീപിടിച്ചു.പടന്ന മൂസഹാജി മുക്കിലെ ബി സി അബ്‌ദുള്‍ റഹിമാന്റെ ഉടമസ്ഥതയിലുള്ള ബി സി ടെച്ച്‌ ബ്ലോസം എന്ന മൊബൈല്‍ കടക്കാണ്‌ തീപിടിച്ചത്‌.ഇന്ന്‌ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ്‌ അകത്ത്‌ നിന്ന്‌ പുക ഉയരുന്നത്‌ കണ്ടത്‌. ഉടന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ തൃക്കരിപ്പൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ്‌ എത്തി തീയണക്കുകയായിരുന്നു. കടക്കകത്ത്‌ ഉണ്ടായിരുന്ന ഫോട്ടോസ്റ്റാറ്റ്‌ മെഷീന്‍, ഫര്‍ണ്ണീച്ചറുകള്‍ തുടങ്ങി നിരവധി സാധനങ്ങള്‍ കത്തിനശിച്ചു. വൈദ്യുതി ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ്‌ തീപിടിത്തത്തിന്‌ കാരണമെന്ന്‌ സംശയിക്കുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad