Type Here to Get Search Results !

Bottom Ad

ചെറുവത്തൂരിന് അഭിമാനം; ഡൽഹി മുഖ്യമന്ത്രിയുടെ 'ചെയ്ഞ്ച് മേക്കർ ഫെല്ലോ' തസ്തികയിലേക്ക് ടി.സി അഹമ്മദലി ഹുദവി തെരെഞ്ഞെടുക്കപ്പെട്ടു


ചെറുവത്തൂർ: (www.evisionnews.co) ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളിന്റെ  ചെയ്ഞ്ച് മേക്കർ ഫെല്ലോ തസ്തികയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട് ടി.സി അഹമ്മദലി ഹുദവി. ദേശീയ തലത്തിൽ സംഘടിക്കപ്പെട്ട പരീക്ഷ, അഭിമുഖം, സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ എന്നീ ഘട്ടങ്ങളിലൂടെയാണ് അഹമ്മദലി ഹുദവി എന്ന യുവ പണ്ഡിതനെ തെരെഞ്ഞെടുത്തത്.എഡുക്ഷേൻ ഡിപ്പാർട്ട് മെന്റിലെ സ്പെഷൽ എഡുക്ഷേൻ സെക്ഷനിലാണ് നിയമനം.ചെറുവത്തൂർ തുരുത്തി സ്വദേശിയായ അഹമ്മദലി തളങ്കര മാലിക് ദിനാർ ഇസ്ലാമിക് അക്കാദമിയിൽ നിന്ന് മതപഠനവും, ചെമ്മാട് ദാറുൽ ഹുദയിൽ നിന്ന് ഹുദവി ബിരുദവും ബാഗ്ലൂർ അസിം പ്രേംജി യൂനിവേഴ്സിറ്റിയിൽ നിന്ന് എഡുക്കേഷനിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിരുന്നു. കശ്മീർ ഗവൺമെന്റ്, മുബൈ മുക്താംഗൻ എന്നിവിടങ്ങളിൽ ഇൻന്റെൺഷിപ്പ് ചെയ്ത ഈ യുവ പണ്ഡിതൻ ഇപ്പോൾ പ്രയാൺ ഫൗണ്ടേഷനിന്റെ പ്രൊജക്ട മനേജറായി കൊൽക്കത്തയിൽ ഇപ്പോൾ ജോലി ചെയ്ത് വരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad