Type Here to Get Search Results !

Bottom Ad

ഒരുമ വിളിച്ചോതി കാനക്കോട് ക്ഷേത്ര ഭാരവാഹികള്‍ മാലിക് ദീനാര്‍ ഉറൂസ് നഗരിയിലെത്തി

തളങ്കര (www.evisionnews.co): മതമൈത്രിയുടെ പെരുമ വിളിച്ചോതി കാനക്കോട് ബാന്തുകൂടി തറവാട് ക്ഷേത്ര ഭാരവാഹികള്‍ തളങ്കര മാലിക് ദീനാര്‍ വലിയ ജുമഅത്ത് പളളിയിലെത്തിയപ്പോള്‍ ഉറൂസ് നഗരിയില്‍ സൗഹാര്‍ദത്തിന്റെ പൂക്കള്‍ വിരിഞ്ഞു. കാസര്‍കോട് നഗരസഭയിലെ മുന്‍ ബി.ജെ.പി അംഗം എന്‍. സതീഷന്റെ നേതൃത്വത്തിലാണ് ഭഗവതി തറവാട് ക്ഷേത്ര പ്രസിഡണ്ട് രാജേന്ദന്‍, സെക്രട്ടറി പ്രദീപ് കൂമാര്‍, ട്രഷറര്‍ ഹരീഷ്, തറവാട്ടു കാരണവര്‍ നാരായണന്‍, ഉമേശ്, നാരായണ കുംബള, രാമകൃഷ്ണ കടപ്പുറം, ഹരീഷ് കുഡ്‌ലു തുടങ്ങിയവര്‍ ഞായറാഴ്ച ഉച്ചയോടെ ഉറൂസ് നഗരിയിലെത്തിയത്. 

മാലിക് ദീനാര്‍ മഖാമും പള്ളിയും സംഘം സന്ദര്‍ശിച്ചു. ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് യഹിയ തളങ്കര അധ്യക്ഷത വഹിച്ചു. കാസര്‍കോട് മുന്‍ ഡി.വൈ.എസ്.പി ടി.പി രഞ്ജിത്ത് മുഖ്യാതിഥിയായിരുന്നു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ടി.ഇ അബ്ദുള്ള, സെക്രട്ടറി ടി.എ ഷാഫി, എന്‍. സതീശന്‍, രാജേഷന്‍, നാരായണന്‍, അസ്‌ലം പടിഞ്ഞാര്‍, മൊയിനുദ്ദീന്‍ കെ.കെ പുറം, സലീം തളങ്കര, ബി.എം അബ്ദുല്‍ റഹ്്മാന്‍ ബാങ്കോട്, ഉസ്മാന്‍ കടവത്ത് പ്രസംഗിച്ചു.


Keywords: Kasaragod, malikdeenar, makham

Post a Comment

0 Comments

Top Post Ad

Below Post Ad