Type Here to Get Search Results !

Bottom Ad

കാസർകോട്ട് നിന്നും അനധികൃതമായി ഗോഡൗണില്‍ സൂക്ഷിച്ച സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടികൂടി


കാസര്‍കോട്:(www.evisionnews.co)കാസർകോട്ട് നിന്നും അനധികൃതമായി  ഗോഡൗണില്‍ സൂക്ഷിച്ച സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടികൂടി.കാസര്‍കോട് തായലങ്ങാടി സ്റ്റേഷന്‍ റോഡിലെ വ്യക്തിയുടെ കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന 15-ഓളം വിഭാഗത്തിലായി രണ്ടുലക്ഷം രൂപയുടെ സാധനങ്ങളാണ് റെയ്ഡില്‍ പിടിച്ചെടുത്തത്.
ഡ്രഗ്സ് ഇന്റലിജന്‍സ് ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ എം.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ മതിയായ രേഖകളോ ഗോഡൗണ്‍ നടത്തുന്നതിനുള്ള ലൈസന്‍സോ ഇല്ലെന്നു കണ്ടെത്തി. ഉത്പന്നങ്ങളില്‍ എം.ആര്‍.പി. പ്രിന്റ് ചെയ്യാത്ത ഇവ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ കടകളിലൂടെ തോന്നിയ വിലയ്ക്കാണ് വില്‍ക്കുന്നത്. അനധികൃതമായ ഇത്തരം ഉത്പന്നങ്ങള്‍ വിപണനംചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡ്രഗ്സ് കണ്‍ട്രോളിങ് വിഭാഗം നടത്തിയ അന്വേഷ
ണമാണ് റെയ്ഡില്‍ കലാശിച്ചത്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഉത്പാദിപ്പിക്കുന്ന ഇത്തരം ഉത്പന്നങ്ങള്‍ ശരീരത്തിന് ഹാനികരമാണെന്ന് റെയ്ഡിനു നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന്റെ ഉറവിടം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടത്തുമെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ സ്ഥാപന ഉടമയ്ക്കെതിരേ കേസെടുത്തിട്ടുണ്ട്.
തുടര്‍ദിവസങ്ങളില്‍ കടകള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.ജില്ലാ ഡ്രഗ്സ് കണ്‍ട്രോളര്‍ പി.ഫൈസല്‍, കെ.വി.സുധീഷ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad