Type Here to Get Search Results !

Bottom Ad

ഫോട്ടോ എടുക്കാന്‍ കാറില്‍ നിന്നിറങ്ങിയ ബാങ്ക് ജീവനക്കാരന്‍ ആനയുടെ ചവിട്ടേറ്റുമരിച്ചു


കൊല്‍ക്കത്ത (www.evisionnews.co): ഫോട്ടോ എടുക്കാന്‍ കാറില്‍ നിന്നിറങ്ങിയ ബാങ്ക് ജീവനക്കാരന്‍ ആനയുടെ ചവിട്ടേറ്റുമരിച്ചു. ജല്‍പായ്ഗുരി ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥനായ സാദിഖ് റഹ്മാനാണ് ദാരുണമായി മരിച്ചത്. 

പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയില്‍ ലടഗുരി വനപ്രദേശത്തായിരുന്നു സംഭവം. ക്യാമറ മിന്നുന്നത് കണ്ട് മുന്നോട്ടു നീങ്ങിയ ആന സെക്യൂരിറ്റി ജീവനക്കാരനെ ചവിട്ടിക്കൊല്ലുകയായിരുന്നു. ദേശീയ പാത 31 ലൂടെയുള്ള യാത്രക്കിടയില്‍ വഴിയരികില്‍ കാട്ടാനയെ ക്യാമറയില്‍ പകര്‍ത്താന്‍ പുറത്തിറങ്ങിയതായിരുന്നു സാദിഖ്. എന്നാല്‍ കാറില്‍ നിന്നിറങ്ങി ഫോട്ടോയെടുക്കാന്‍ ശ്രമിച്ച സാദിഖിന് നേരെ ആന പാഞ്ഞടുക്കുകയും തുമ്പിക്കൈ കൊണ്ട് തട്ടി വീഴ്ത്തി ചവിട്ടിക്കൊല്ലുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ആന കാട്ടിലേക്ക് നീങ്ങിയ ശേഷമാണ് മൃതദേഹം റോഡില്‍ നിന്ന് മാറ്റിയത്.


Keywords: Kolkatha, news, elephents, died, bysmc
Tags

Post a Comment

0 Comments

Top Post Ad

Below Post Ad