Type Here to Get Search Results !

Bottom Ad

ഡി വൈ എഫ് ഐ 3 ന് ഗൃഹസന്ദര്‍ശനം നടത്തി പതിനായിരം പേരുടെ നേത്രദാന സമ്മത പത്രം ശേഖരിക്കും

Image result for blindnessകാസർകോട് : (www.evisionnews.co) അന്ധത നേരിടാന്‍ യുവതയുടെ കണ്ണുകള്‍ എന്ന സന്ദേശമുയര്‍ത്തി  ഡി വൈ എഫ് ഐ സ്ഥാപകദിനമായ നവം 3 നു ജില്ലയില്‍ പതിനായിരം പേരുടെ  നേത്രദാന സമ്മത പത്രം ശേഖരിക്കും.ജില്ലയിലെ 1515 യൂണിറ്റുകളില്‍ ഗൃഹസന്ദര്‍ശനം നടത്തിയാണു സമ്മത പത്രം  ശേഖരിക്കുന്നത്. ബന്ധപ്പെട്ട ആശുപത്രികള്‍ക്ക് കൈമാറി ദാതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.ബ്ലോക്ക് തലത്തില്‍ സമ്മതപത്രം ശേഖരിച്ച് ഏറ്റു വാങ്ങുന്ന ചടങ്ങുകള്‍ സംഘടിപ്പിക്കും.കാമ്പയനില്‍ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട ആളുകളെ പങ്കാളികളാക്കും. മരണാനന്തരവും കണ്ണുകളിലൂടെ പുതു ജീവിതം സാധ്യമാക്കുന്ന മഹാ ദൗത്യത്തിന്റെ ഭാഗമാകാന്‍ ആളുകള്‍ മുന്നോട്ട് വരണമെന്ന് ഡി വൈ എഫ് ഐ ജില്ലാ  സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad