Type Here to Get Search Results !

Bottom Ad

ദുബൈയിലെത്തിയ ഉമ്മന്‍ ചാണ്ടിയെ ഇന്‍കാസ് യു.എ.ഇ നേതാക്കള്‍ സ്വീകരിച്ചു


ദുബൈ (www.evisionnews.co): സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം ദുബൈയിലെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഇന്‍കാസ് യു.എ.ഇ നേതാക്കള്‍ എര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണ് ഉമ്മന്‍ ചാണ്ടി ദുബൈയില്‍ എത്തിച്ചേര്‍ന്നത്. അര്‍ദ്ധ രാത്രിയിലും പ്രിയ നേതാവിനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തടിച്ചുകൂടിയത്. 

മുന്‍ കേരള പ്രവാസിക്ഷേമനിധി ബോര്‍ഡ് അംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.ജി പുഷ്പാകരന്റെയും ഇന്‍കാസ് ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലിയുടെയും നേതൃത്വത്തിലാണ് സ്വീകരണമൊരുക്കിയത്. ഷുക്കൂര്‍ വണ്ടൂര്‍, നൗഷാദ് കന്യപ്പാടി, രതീഷ് ഇരട്ടപുഴ, ഹൈദര്‍ തട്ടത്താഴത്ത്, ഫൈസല്‍ മുനീര്‍ തുടങ്ങിയവര്‍ ഉമ്മന്‍ ചാണ്ടിയെ സ്വീകരിക്കാനെത്തിയിരുന്നു. ശനിയാഴ്ച രാവിലെ ഉമ്മന്‍ ചാണ്ടി കേരളത്തിലേക്ക് മടങ്ങും.


Keywords: Kasaragod, news, dubai-ommen-chandi, visit 

Post a Comment

0 Comments

Top Post Ad

Below Post Ad