Type Here to Get Search Results !

Bottom Ad

യു.എ.ഇ ദേശീയ ദിനാഘോഷം; ദുബായ് കെ എം സി സി സമാപന സമ്മേളനം ഡിസംബർ 8 ന്



ദുബായ്: (www.evisionnews.co)നാൽപത്തി ആറാം യു എ ഇ ദേശിയ  ദിനാഘോഷ പരിപാടികൾക്കു സമാപനം കുറിച്ച് കൊണ്ടുള്ള  ദുബായ് കെ എം സി സി പൊതു സമ്മേളനം ഡിസംബർ 8ന് ഗർഹൂദ് എൻ.ഐ മോഡൽ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. മുസ്ലിം ലീഗ് ദേശിയ  ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി,പാണക്കാട് സയ്യദ് സ്വാദിഖലി ശിഹാബ് തങ്ങൾ തുടങ്ങി പ്രമുഖ നേതാക്കളും നയ തന്ത്ര  പ്രതിനിധികളും അറബ്‌ പ്രമുഖരും വ്യവസായ വാണിജ്യ രംഗത്തെ വ്യക്തിത്വങ്ങളും പരിപാടിയിൽ സംബന്ധിക്കും. 
പ്രശസ്ത ഗായകരായ എം. എ ഗഫൂർ  നവാസ് പാലേരി,എന്നിവരുടെ നേതൃത്വത്തിൽ  നടക്കുന്ന ഇശൽ സന്ധ്യയിൽ ടെലിവിഷൻ റിയാലിറ്റി ഷോ താരങ്ങളായ മുഹമ്മദ് ഷൻവർ ,റബീഉല്ല ,ഹംദ നൗഷാദ് ,എന്നിവരും അണിനിരക്കും.ഗാനമേള, കോൽക്കളി,അറബന മുട്ട്,  അറബിക് ഡാൻസ്,ഒപ്പന തുടങ്ങിയവ ഉണ്ടായിരിക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad