Type Here to Get Search Results !

Bottom Ad

വജ്രജൂബിലി ആഘോഷം ആറുമാസം; കുടുംബകോടതി, കോടതി സമുച്ചയം, ലൈബ്രറി എന്നിവയ്ക്ക് സഹായ വാഗ്ദാനം


കാസര്‍കോട് : (www.evisionnews.co) സബ് കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ മെയ് മാസം വരെ ആറുമാസം നീണ്ടു നില്‍ക്കും. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടിയുമായി ചേര്‍ന്ന് നിയമ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തും. ഭരണ ഘടനയുടെ ആമുഖത്തെക്കുറിച്ച് തെരഞ്ഞെടുക്കപ്പെട്ട 60 കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ക്ലാസുകള്‍ നടത്തും. നിയമത്തെക്കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം നല്‍കുകയാണ് ലക്ഷ്യം. ലീഗല്‍ സര്‍വീസ് അതോറിട്ടിയുടെ നേതൃത്വത്തില്‍ എല്ലാ പഞ്ചായത്തുകളിലും പരാതി പരിഹാര അദാലത്തുകളും ഇക്കാലയളവില്‍ സംഘടിപ്പിക്കും. ഇക്കാലയളവില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതപ്രദേശങ്ങളില്‍ സഹായമെത്തിക്കുന്നതിനും ശ്രമിക്കും.കൂടാതെ വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, കലാകായിക മത്സരങ്ങള്‍, സാഹിത്യ മത്സരങ്ങള്‍ എന്നിവയും നടത്തും.
വജ്ര ജൂബിലി സ്മാരകമായി കോടതി കോംപ്ലക്സില്‍ എല്ലാവര്‍ക്കും ഉപയോഗിക്കുവാന്‍ കഴിയുന്ന തരത്തില്‍ ഒന്നരകോടി രൂപ ചെലവില്‍ അത്യാധുനിക റഫന്‍സ് ലൈബ്രറി സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിട്ടു.  അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പ്രാരംഭ ഘട്ടമായി 25 ലക്ഷം രൂപയും പുസ്തകങ്ങളും സംഭാവനയായി നല്‍കി. നിയമതടസങ്ങള്‍ ഇല്ലെങ്കില്‍ തന്റെ എംഎല്‍എ ഫണ്ടില്‍ നിന്ന് ലൈബ്രറിക്ക് 10 ലക്ഷം രൂപ അനുവദിക്കുമെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടന ചടങ്ങിനിടെ അറിയിച്ചു.  ഉന്നത പഠനത്തിന് ശ്രമിക്കുന്ന വിദ്യാര്‍ഥികള്‍ക്കുകൂടി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള ലൈബ്രറിയാകും ഇത്. നിമയതടങ്ങള്‍ ഇല്ലെങ്കില്‍ കുടുംബകോടതി, പുതിയ കോടതി സമുച്ചയം എന്നിവയുടെ നിര്‍മ്മാണത്തിന് പത്തു ലക്ഷം രൂപവീതം അനുവദിക്കുമെന്ന് പി.ബി അബ്ദുള്‍ റസാഖഎ എംഎല്‍എയും അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad