Type Here to Get Search Results !

Bottom Ad

കുറ്റപത്രം ചോര്‍ന്നതിനെതിരെ ദിലീപ് കോടതിയിൽ

Image result for ദിലീപ്അങ്കമാലി : (www.evisionnews.co)നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രത്തില്‍ നിന്നുള്ള വിവരങ്ങള്‍ പരസ്യമായതിനെതിരെ നടന്‍ ദിലീപ് ഹര്‍ജി നല്‍കി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ദിലീപ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസില്‍ എട്ടാം പ്രതിയായ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് പാസ്പോര്‍ട്ട് വാങ്ങാനായി കോടതിയില്‍ എത്തിയപ്പോഴാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ഉച്ചകഴിഞ്ഞ് 3.40 ന് അഭിഭാഷകര്‍ക്കൊപ്പം കോടതിയില്‍ എത്തിയാണ് ദിലീപ് പാസ്പോര്‍ട്ട് സ്വീകരിച്ചത്. ഇതിനിടെ കുറ്റപത്രം ചോര്‍ന്നത് സംബന്ധിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുകയായിരുന്നു.
തന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി വിദേശത്ത് പോകാനാണ് ദിലീപിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. ആറ് ദിവസത്തേയ്ക്കാണ് കോടതി പാസ്പോര്‍ട്ട് അനുവദിച്ചിരിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad