Type Here to Get Search Results !

Bottom Ad

ഹൊസങ്കടിക്ക് സമീപം മരിച്ച അജ്ഞാതനെ തിരിച്ചറിഞ്ഞില്ല; ഇടിച്ച വാഹനം കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം


മഞ്ചേശ്വരം: ഹൊസങ്കടിക്ക് സമീപം ഗാന്ധി കടമ്പാറില്‍ അജ്ഞാത വാഹനമിടിച്ച് മരിച്ച അജ്ഞാതനെ തിരിച്ചറിഞ്ഞില്ല.
അറുപത് വയസ്സ് തോന്നിക്കുന്ന ഇയാളുടെ കൈക്ക് രാംദാസ് എന്ന് പച്ചകുത്തിയിട്ടുണ്ട്. എന്നാല്‍ മറ്റൊരു വിവരവും ലഭ്യമായിട്ടില്ല. യാചകനാണെന്നാണ് സംശയം. മൃതദേഹത്തിനരികില്‍ തുണികളും പാത്രങ്ങളും അടങ്ങിയ ഭാണ്ഡങ്ങളുണ്ടായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. ഇയാളെ ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. വാഹനം കണ്ടെത്താന്‍ മഞ്ചേശ്വരം എസ്.ഐ അനൂപ് കൂമാറിന്റെ നേതൃത്വത്തില്‍ ഊര്‍ജിത അന്വേഷണം നടക്കുകയാണ്.
യാചകനാണെന്ന് സംശയിക്കുന്ന ഇയാള്‍ അപകടം നടക്കുന്നതിന്റെ രണ്ടു ദിവസം മുമ്പ് പ്രദേശത്തുണ്ടായിരുന്നു. ഈ സമയത്ത് ചിലര്‍ എടുത്ത ഫോട്ടോ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ഫോട്ടോ വെച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad