Type Here to Get Search Results !

Bottom Ad

എലിവിഷം കഴിച്ച് ഗുരുതര നിലയിലായിരുന്ന പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനി മരിച്ചു

ചെറുവത്തൂര്‍:(www.evisionnews.co)എലിവിഷം കഴിച്ച് ഗുരുതര നിലയിലായിരുന്ന പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനി മരിച്ചു.കൊടക്കാട്‌ കേളപ്പജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനിയും ചീമേനി, മുണ്ടയിലെ ശിഹാബിന്റെ മകളുമായ ഷിംസിയ (15) ആണ്‌ മരിച്ചത്‌. എറണാകുളം അമൃത ആശുപത്രിയിലാണ്‌ മരണം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി.ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച സ്‌കൂള്‍ വിട്ട്‌ വീട്ടിലെത്തിയ ഷിംസിയയെ അവശ നിലയില്‍ കണ്ടതിനെത്തുടര്‍ന്ന്‌ ചെറുവത്തൂരിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രാഥമിക ശുശ്രൂഷയ്‌ക്കു ശേഷം മംഗ്‌ളൂരുവിലെ ആശുപത്രിയിലേയ്‌ക്ക്‌ മാറ്റി. എന്നാല്‍ കരളിന്റെ പ്രവര്‍ത്തനം നിലച്ച്‌ ഗുരുതര നിലയിലായതിനാലാണ്‌ എറണാകുളത്തെ ആശുപത്രിയിലേയ്‌ക്ക്‌ മാറ്റിയത്‌. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. സഫിയയാണ്‌ മാതാവ്‌. ഷിഫാസ്‌ (ഗള്‍ഫ്‌), ഷിഫാന സഹോദരങ്ങളുമാണ്‌.നിസാര പ്രശ്‌നത്തെ ചൊല്ലി ഉണ്ടായ മനോവേദനയാണ്‌ കടുംകൈ ചെയ്യാന്‍ ഷിംസിയയെ പ്രേരിപ്പിച്ചതെന്നാണ്‌ അനുമാനിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad