Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് സൈബര്‍ കോണ്‍ ജില്ലാ സമ്മേളനം നാളെ


കാസര്‍കോട് (www.evisionnewss.co): എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ സൈബര്‍ വിംഗിന്റെ പ്രഥമ ജില്ലാ സമ്മേളനം ഞായറാഴ്ച രാവിലെ മുതല്‍ കുമ്പള ഇമാം ശാഫി ഇസ്ലാമിക് അക്കാദമിയില്‍ നടക്കും. രാവിലെ 9.30ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര പതാക ഉയര്‍ത്തും. 

പ്രതിനിധി ക്യാമ്പില്‍ ഖാസി ത്വാഖ അഹമ്മദ് മൗലവി, യു.എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, എം.എ ഖാസിം മുസ്ലിയാര്‍, ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര, മെട്രോ മുഹമ്മദ് ഹാജി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുറസാഖ് എം.എല്‍.എ, അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, താജുദ്ദീന്‍ ദാരിമി പടന്ന, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഇബ്രാഹിം പള്ളങ്കോട്, മുബാറക് എടവണ്ണപാറ, ഖയ്യും മാന്യ, സലാം ഫൈസി പേരാല്‍, കെ.എല്‍ അബ്ദുല്‍ ഖാദിര്‍ ഖാസിമി, സുബൈര്‍ നിസാമി, എന്‍.കെ അബ്ദുള്ള മൗലവി സംബന്ധിക്കുമെന്ന് സൈബര്‍വിംഗ് ജില്ലാ സമിതി ചെയര്‍മാന്‍ പി.എച്ച് അസ്ഹരി ആദൂര്‍, ജനറല്‍ കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര അറിയിച്ചു. 

പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രവാചക സന്ദേശ കൈമാറ്റം പരിപാടി പ്രമുഖ പ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവി നിര്‍വഹിച്ചു. പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസി പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡണ്ട് അബ്ബാസ് പുത്തിഗെ, ഖയ്യും മാന്യ, പി.എച്ച് അസ്ഹരി ആദൂര്‍, ഇര്‍ഷാദ് ഹുദവി ബെദിര, എ.ബി.എസ് ആരിക്കാടി, ബിലാല്‍ ആരിക്കാടി, ആഷിഖ് മൊഗ്രാല്‍ സംബന്ധിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad