Type Here to Get Search Results !

Bottom Ad

മഴപ്പേടിയിൽ ഇന്ത്യ– ന്യൂസീലൻഡ് മൂന്നാം ട്വന്റി20 മൽസരം

തിരുവനന്തപുരം:(www.evisionnews.co) ഇന്ത്യ– ന്യൂസീലൻഡ് മൂന്നാം ട്വന്റി20 മൽസരം നടക്കുന്ന തിരുവനന്തപുരത്ത് ചൊവ്വാഴ്ച മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൽസര തീയതി തീരുമാനിക്കുമ്പോൾ അതാതിടത്തെ കാലാവസ്ഥ കൂടി കണക്കിലെടുക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ പറഞ്ഞു. മൂന്നു മൽസരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകളും ഓരോ മൽസരങ്ങൾ വീതം ജയിച്ച് സമനില പാലിച്ചിരിക്കുകയാണ്. വൈകിട്ട് ഏഴുമണിക്കാണ് മൽസരം തുടങ്ങുക.
തിരുവനന്തപുരത്തു രണ്ടുദിവസമായി വിട്ടുമാറാതെ തുലാമഴ പെയ്യുകയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്കു മൂന്നിനും വൈകിട്ട് അഞ്ചിനും ഏഴിനും മഴ പെയ്തേക്കാമെന്നു സ്വകാര്യ കാലാവസ്ഥാ വെബ്സൈറ്റുകളിലും മുന്നറിയിപ്പുണ്ട്. കനത്ത മഴ പെയ്താലും വെള്ളം കെട്ടിനിൽക്കാത്ത ഫിഷ് പോണ്ട് ഡ്രെയിനേജ് സംവിധാനമാണു സ്റ്റേഡിയത്തിലുള്ളത്. പിച്ചുകൾ പൂർണമായി മൂടിയിട്ടുണ്ട്.അതേസമയം ഇന്ത്യ - ന്യൂസീലൻഡ് മൽസരം ചൊവ്വാഴ്ച രാത്രി ഏഴിനാണെങ്കിലും കാര്യവട്ടം സ്പോർട്ട്സ് ഹബ്ബും പരിസരവും ക്രിക്കറ്റ് ലഹരിയിലായി. ഓൺലൈൻ ടിക്കറ്റ് മാറ്റാനും മറ്റുമായി ക്രിക്കറ്റ് ആരാധകർ എത്തിക്കാണ്ടിരിക്കുന്നു. ടിക്കറ്റ് കിട്ടാത്തതിന്റെ നിരാശയിലാണ് മറ്റു ചിലർ.

Post a Comment

0 Comments

Top Post Ad

Below Post Ad