Type Here to Get Search Results !

Bottom Ad

സോളര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്;സി പി എം ജില്ലാ കമ്മിറ്റി നീലേശ്വരത്ത് വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും

Image result for cpmകാസർകോട് : (www.evisionnews.co) സോളര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും, അതില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും വിശദീകരിക്കുന്നതിനായി എല്‍.ഡി.എഫ്   ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും. സംസ്ഥാന വ്യാപമായി നടക്കുന്ന  പരിപാടിയുടെ ഭാഗമായി 30.11.2017 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ വെച്ച് നടക്കും. പൊതുയോഗം സി.പി.ഐ(എം) കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.യോഗത്തില്‍ ജില്ലയിലെ പ്രമുഖ എല്‍ഡിഎഫ് നേതാക്കള്‍ പ്രസംഗിക്കും.  പരിപാടി  വിജയിപ്പിക്കണമെന്ന്  സി.പി.ഐ(എം)  ജില്ലാ കമ്മിറ്റി   ബഹുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad