Type Here to Get Search Results !

Bottom Ad

കുറ്റിക്കോലിൽ സി.പി.എം വിട്ട നേതാവിന്റെ വീടിന്‌നേരെ അക്രമം;കാര്‍ തകര്‍ത്തു

കുറ്റിക്കോല്‍: (www.evisionnews.co)ഇന്നലെ കുറ്റിക്കോലില്‍ നടന്ന സി പി ഐ കാസര്‍കോട് മണ്ഡലം സമ്മേളന പൊതുസമ്മേളനത്തില്‍ വെച്ച് പാര്‍ട്ടിയില്‍ ചേര്‍ന്ന സി പി എം പടുപ്പ് ലോക്കല്‍ സെക്രട്ടറിയും മുന്‍ ഉദുമ ഏരിയാ കമ്മറ്റിയംഗവുമായിരുന്ന ഇ കെ രാധാകൃഷ്ണന്റെ പടുപ്പ് ശങ്കരന്‍പാടിയിലുള്ള വീട് ഒരു സംഘം ആളുകള്‍  അക്രമിച്ചു.
വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തകര്‍ക്കുകയും ചെയ്തു. രാത്രിയുടെ മറവില്‍ വീടിനും കാറിനും നേരെ കല്ലേറിയുകയായിരുന്നു. ഇ.കെ രാധാകൃഷ്ണന്‍ പൊതുസമ്മേളനത്തില്‍ വച്ച് അമ്പതോളം പേര്‍ക്കൊപ്പം പാര്‍ട്ടിയില്‍ ചേരുകയും സമ്മേളന പൊതുയോഗത്തില്‍ സംസാരിക്കുകയും ചെയ്തിരുന്നു.
ഇത്തരം സാമൂഹ്യദ്രോഹികളെ ഒറ്റപ്പെടുത്തണമെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും നാട്ടില്‍ സമാധാനം നിലനിര്‍ത്താന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും സി പി ഐ പടുപ്പ് ലോക്കല്‍ സെക്രട്ടറി പി പി ചാക്കോ അഭ്യര്‍ത്ഥിച്ചു.അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം  പടുപ്പില്‍ സംഘടിപ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad