Type Here to Get Search Results !

Bottom Ad

സിപിഐ മന്ത്രിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

Image result for high court keralaകൊച്ചി:(www.evisionnews.co) ഇടതുമുന്നണി സര്‍ക്കാരിലെ സിപിഐ മന്ത്രിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ കോടതിയുടെ പരിഗണനയില്‍ വരുന്ന കാര്യങ്ങളല്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.സംവിധായകന്‍ ആലപ്പി അഷറഫാണ് ഹര്‍ജിക്കാരന്‍. 
മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നതോടെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി മുമ്ബാകെ ഹര്‍ജി സമര്‍പ്പിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad