Type Here to Get Search Results !

Bottom Ad

വാഹനാപകട നഷ്ടപരിഹാരം: മരിച്ചയാളുടെ വരുമാനം- പ്രായം അടിസ്ഥാനമാക്കി നിര്‍ണയിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി (www.evisionnews.co): വാഹനപകടങ്ങളില്‍ നഷ്ടപരിഹാരം നിര്‍ണയിക്കുന്നത് മരിച്ചയാളുടെ ഭാവിസാധ്യതകള്‍ കണക്കാക്കി വരുമാനം, പ്രായം എന്നിവയെ അടിസ്ഥാനപ്പെടുത്തിയായിരിക്കണമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് പുതിയ വിധി. തെളിവുകള്‍ പരിഗണിച്ചുവേണം നഷ്ടപരിഹാരം കണക്കാക്കുന്നതെന്നും അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. വരുമാനം തിട്ടപ്പെടുത്തുന്നതിലും മറ്റും സുപ്രീംകോടതി ബെഞ്ചുകള്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ച സാഹചര്യത്തിലാണ് കോടതിയുടെ ഈ നീക്കം.

സ്ഥിരജോലിക്കാര്‍, ദിവസവേതനക്കാര്‍, സ്വയം തൊഴില്‍ക്കാര്‍ എന്നിങ്ങനെ വെവ്വേറെ വിഭാഗങ്ങളില്‍ പ്രായപരിധിയുടെ അടിസ്ഥാനത്തിലാവും പുതിയ നിയമപ്രകാരം നഷ്ടപരിഹാരം നിശ്ചയിക്കേണ്ടത്. മരിച്ചവരുടെ വരുമാനം തിട്ടപ്പെടുത്തുമ്പോള്‍, പ്രായം 40-50 ഉള്ള സ്ഥിര ജോലിക്കാരന്‍ ആണെങ്കില്‍ ശമ്പളത്തിന്റെ 30ശതമാനം കൂടി ചേര്‍ത്ത് ഭാവി വരുമാനം കണക്കാക്കണം. പ്രായം 50 - 60 എങ്കില്‍ ശമ്പളത്തിന്റെ 15ശതമാനം കൂടി ചേര്‍ക്കണം. സ്വയം തൊഴില്‍ക്കാരും ദിവസവേതനക്കാരും 40 വയസ്സില്‍ താഴെയുള്ളവരെങ്കില്‍ നിശ്ചിത വരുമാനത്തിനൊപ്പം 40% കൂടി ചേര്‍ക്കണം, പ്രായം 40 - 50 ഉള്ളവര്‍ക്ക് വരുമാനത്തിനൊപ്പം 25ശതമാനം കൂടി ചേര്‍ക്കണം, പ്രായം 50- 60 ഉള്ളവര്‍ക്ക് നിശ്ചിത വരുമാനത്തിനൊപ്പം 10ശതമാനം കൂടി അധികമായി ചേര്‍ക്കണം.

നഷ്ടപരിഹാരം ഒരിക്കലും പൂര്‍ണതയോടെ കണക്കാക്കാനാവില്ലെന്ന് നിരീക്ഷിച്ച ബെഞ്ച് ഓരോ വ്യക്തികളുടെയും കാര്യത്തില്‍ ലഭ്യമായ രേഖകള്‍ വെച്ചുകൊണ്ട് പരമാവധി പൂര്‍ണതയോടെ കണക്കാക്കുകയാണ് ലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടി. പണം ജീവന് പകരമാവില്ലെന്നത് വസ്തുതയാണ്. നഷ്ടപരിഹാരം എന്നത് മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് അപ്രതീക്ഷിതമായ വന്‍ നേട്ടമാവാന്‍ പാടില്ല. അതേസമയം, തുക തുച്ഛമാവാനും പാടില്ല. രണ്ടിനുമിടയ്ക്ക് സന്തുലനം കണ്ടെത്തണം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad