Type Here to Get Search Results !

Bottom Ad

ദേശീയവേദിയുടെ "ക്ലീൻ മൊഗ്രാൽ" ശ്രദ്ധേയമായി

മൊഗ്രാൽ :(www.evisionnews.co)മൊഗ്രാൽ ദേശീയവേദിയുടെ ആഭിമുഖ്യത്തിൽ ഇൻഡ്യ സ്‌പോർട്ടിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച  "ക്ലീൻ മൊഗ്രാൽ" പരിപാടി ശ്രദ്ധേയമായി.രാവിലെ 9 മണിക്ക് ആരംഭിച്ച പരിപാടി വൈകിട്ട്  5 മണി വരെ നീണ്ടുനിന്നു...ശുചിത്വം പാലിക്കൂ.. രോഗങ്ങൾ അകറ്റൂ.. എന്ന മുദ്രാവാക്യവുമായി നടത്തിയ  ക്ലീൻ മൊഗ്രാലിലൂടെ മൊഗ്രാൽ പാലം മുതൽ പെർവാഡ് വരെ ശുചീകരിച്ചു. കാടുകൾ കയറി പൊതുജനങ്ങൾക്ക് ദേശീയപാതയ്ക്ക് അരികിലൂടെ നടക്കുന്നത് പോലും ദുസ്സഹമായിരുന്നു. പഞ്ചായത്തിന്റെ തൊഴിലുറപ്പ് പദ്ധതി മുഖേനയുള്ള ക്ലീനിംഗ് പരിപാടികൾ നിലച്ചതിനെ തുടർന്നാണ് ദേശീയവേദി ഈ മാതൃകാ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്.തുടർച്ചയായി മുന്നാം വർഷമാണ് ദേശീയ വേദി "ക്ലീൻ മൊഗ്രാൽ" സംഘടിപ്പിച്ചത്. ദേശീയ വേദി സ്ഥാപക നേതാക്കളിൽ ഒരാളും മുൻ പഞ്ചായത്ത്‌ അംഗവുമായ  എം.എ മൂസ ഉദ്‌ഘാടനം ചെയ്തു.പ്രസിഡന്റ് ടി കെ അൻവർ അധ്യക്ഷത വഹിച്ചു. മാഹിൻ മാസ്റ്റർ, ടി എം ശുഹൈബ് , അബൂബക്കർ ലാൻഡ് മർക്ക്‌, സിദ്ദീഖ് റഹ്മാൻ , പി വി അൻവർ, എം.പി.എ.ഖാദർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി കെ പി മുഹമ്മദ് സ്വാഗതവും ട്രഷറർ അബ്കോ മുഹമ്മദ് നന്ദിയും പറഞ്ഞു.റിയാസ് മൊഗ്രാൽ , ഹാരിസ് ബാഗ്ദാദ്  എം.എസ്‌.മുഹമ്മദ്‌കുഞ്ഞി, എം.വിജയകുമാർ, ജലാൽ.ടി.എ, ശിഹാബ് മാസ്റ്റർ, ഖാദർ മാസ്റ്റർ, മുഹമ്മദ്‌കുഞ്ഞി മാസ്റ്റർ, ഇസ്മയിൽ മൂസ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments

Top Post Ad

Below Post Ad