Type Here to Get Search Results !

Bottom Ad

ചെമ്മനാട് ജമാഅത്ത് സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം 'ലാമെമ്മോറിയ' സ്വാഗതസംഘം ഓഫിസ് തുറന്നു


\കാസര്‍കോട് (www.evisionnews.co): ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം 'ലാ മെമ്മോറിയ' സ്വാഗത സംഘം ഓഫീസ് പ്രസ് ക്ലബ് പ്രസിഡണ്ട് ടി.എ ഷാഫി ഉദ്ഘാടനം ചെയ്തു. ഒ.എസ്.എ പ്രസിഡണ്ട് മുഹമ്മദലി മുണ്ടാകൂലം അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് വൈസ് പ്രസിഡണ്ട് ഷഫീഖ് നസ്റുള്ളാഹ്, പ്രിന്‍സിപ്പല്‍ സാലിമ ജോസഫ്, പി.ടി.എ പ്രസിഡണ്ട് സി.എച്ച് റഫീഖ്, പി.എം അബ്ദുല്ല, ഹെഡ്മാസ്റ്റര്‍ കെ. രാജീവന്‍, ജിജി തോമസ്, അഫീസ് അബ്ദുല്ല, സി.എല്‍ റാജില്‍, നൗഷദ് മണല്‍, സി.ടി റിട്ടാസ്, തസ്നി, മന്‍സൂര്‍ കുരിക്കള്‍, സന്തോഷ് മാഷ്, വാജിദ്, സലിം, എസ്.എ സഹീദ്, സി.എച്ച് സാജു, ടി.ഇ സലിം, സി.എല്‍ യാസിര്‍, ശ്രീജിത്ത്, നസിറുദ്ദീന്‍ ചെമ്മനാട് സംബന്ധിച്ചു. പ്രോഗം കണ്‍വീനര്‍ കെ.ടി നിയാസ് സ്വാഗതവും ട്രഷറര്‍ റഫീഖ് കേളോട്ട് നന്ദിയും പറഞ്ഞു

നവംമ്പര്‍ 11ന് നടക്കുന്ന പരിപാടിയില്‍ പൊതുസമ്മേളനം, മെമ്പര്‍ഷിപ്പ് വിതരണം, ഒ.എസ്.എ ലോഗോ പ്രകാശനം, അധ്യാപകരെ ആദരിക്കല്‍, കലാപരിപാടികള്‍, ബാച്ച് തിരിച്ചുള്ള ഫോട്ടോ സെഷന്‍ തുടങ്ങിയവ നടക്കും. നാട്ടിലും വിദേശത്തുമുള്ള പൂര്‍വ വിദ്യാര്‍ത്ഥികള്‍ 9995238336, 9995467656 എന്നീ നമ്പറുകളില്‍ പേര് നല്‍കണമെന്ന് സംഘാടകര്‍ അറിയിച്ചു.


Keywords: Kasaragod, news, chmnad, logo

Post a Comment

0 Comments

Top Post Ad

Below Post Ad