Type Here to Get Search Results !

Bottom Ad

ചൈല്‍ഡ് പ്രൊട്ടക്ട് ടീം സംസ്ഥാന സമ്മേളനം;സംഘാടക സമിതി രൂപീകരിച്ചു

കാഞ്ഞങ്ങാട്   :(www.evisionnews.co) നവംബര്‍ 25, 26 തീയ്യതികളില്‍ കാഞ്ഞങ്ങാട് നടക്കുന്ന ചൈല്‍ഡ് പ്രൊട്ടക്ട് ടീം കേരളയുടെ സംസ്ഥാന സമ്മേളനത്തിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. സി. പി.ടി സംസ്ഥാന പ്രസിഡന്റ് സി.കെ നാസറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർകോട്  ജില്ലാ സെക്രട്ടറി ജോസ് തയ്യില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മളിക്കാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥന ട്രഷറര്‍ ഉമ്മര്‍പാടലടുക്ക, സംസ്ഥാന കോര്‍ഡിനേറ്റര്‍ ബേബി കെ. പിറവം, അനൂപ് ജോര്‍ജ്ജ് മൂവാറ്റുപുഴ, ശാന്തകുമാര്‍ തിരുവനന്തപുരം എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാനായി കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേഷിനെയും ജനറല്‍ കണ്‍വീനറായി അനൂപ് ജോര്‍ജ്ജിനെയും തിരഞ്ഞെടുത്തു. കാഞ്ഞങ്ങാട്  ഗുഡ് ഷെപ്പേര്‍ഡ്ചര്‍ച്ച് ഹാള്‍ കാഞ്ഞങ്ങാട് ടൗണ്‍ ഹാള്‍ എന്നിവിടങ്ങളില്‍ 2 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍  മന്ത്രിമാര്‍, ജന പ്രതിനിധികള്‍ , ഉന്നത ഉദ്യോഗസ്ഥര്‍ , കൂടാതെ  സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad