Type Here to Get Search Results !

Bottom Ad

ഫാസിസ്റ്റ് ശക്തികൾക്കെതിരെ ഇടതു പക്ഷം ഉൾപ്പെടെയുള്ള വിശാലമായ മതേതര സഖ്യം ഉണ്ടാകണം;ചെർക്കളം

ജിദ്ദ :(www.evisionnews.co) ഇന്ത്യ മഹാരാജ്യം ഇന്ന് വരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വർഗീയ ദ്രുവീകരണവും അരക്ഷിതാവസ്ഥയുമാണ് നേരിടുന്നതെന്നും ഫാസിസ്റ്റ് ശക്തികൾക്ക് എതിരെ ഇടതു പക്ഷം ഉൾപ്പെടെ ഉള്ള വിശാലമായ മതേതര സഖ്യം ഉണ്ടായാൽ മാത്രമേ ഇന്ത്യയുടെ ജനാധിപത്യത്തിനും മതേതരത്വത്തിനും നിലനിൽപ്പുള്ളൂ എന്നും മുൻ മന്ത്രിയും കാസർകോട് ജില്ലാ മുസ്ലീം ലീഗ് പ്രസിഡണ്ടുമായ ചെർക്കളം അബ്ദുള്ള പറഞ്ഞു. 

മുസ്ലീം ലീഗ് എന്നും സമുദായ ഐക്യത്തിനും സാമുദായിക ഐക്യത്തിനും മതേതരത്വത്തിനും അക്രമ രാഷ്ട്രീയത്തിനെതിരെയും പോരാടിയ പാർട്ടിയാണ്. വർഗീയത മുസ്ലീം ലീഗിന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ എവിടെയും കാണാൻ പറ്റില്ലെന്നു മാത്രമല്ല മത മൈത്രി ഊട്ടി ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനത്തിൽ മുസ്ലീം ലീഗ് എന്നും മുന്നണി പോരാളിയായിട്ടുണ്ട്. 

ഇന്ത്യയിലെ ഏറ്റവും വലിയ പാരമ്പര്യമുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനോടൊപ്പം ഇടതു പക്ഷ കക്ഷികളും മറ്റു പ്രാദേശിക കക്ഷികളും എല്ലാം ചേർന്ന് ഒത്തൊരുമിച്ചു ബിജെപിക്ക് എതിരെ അണിനിരന്നാൽ മാത്രമേ രണ്ടായിരത്തി പത്തൊൻപത്തിലെ ലോകസഭാ തിരഞ്ഞെടുപ്പിൽ മതേതര ജനാധിപത്യ ശക്തികൾക്ക് പ്രതീക്ഷ നൽകുവാൻ കഴിയുകയുള്ളു എന്നും അദ്ദേഹം കൂട്ടി ചേർത്തു.പരിശുദ്ധ ഉംറ നിർവഹിക്കുവ്വാൻ മക്കയിൽ എത്തിയ അദ്ദേഹത്തിന്,കെഎംസിസി ജിദ്ദ കാസർകോട് ജില്ലാ കമ്മിറ്റി ഷറഫിയ ഇമ്പാല ഗാർഡനിൽ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ചെർക്കളം .

പ്രസിഡന്റ് ഹസ്സൻ ബത്തേരി അധ്യക്ഷത വഹിച്ചു കെഎംസിസി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കെ.പി.മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു കെഎംസിസി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട്,ജനറൽസെക്രട്ടറി അബൂബക്കർ അരീമ്പ്ര,എസ്.എൽ.പി.മുഹമ്മദ് കുഞ്ഞി,പി .എം.എ.ജലീൽ,സി.കെ ശാക്കിർ,ഫാഹിദാ അബ്ദുൽ റഹ്‌മാൻ,ഇസ്മായീൽ മുണ്ടക്കുളം,മജീദ് പുകയൂർ,ബേബി നീലാമ്പ്ര,കെഎംസിസി ജിദ്ദ മലപ്പുറം ജില്ലാ പ്രസിഡന്റ് പി.വി.മുസ്തഫ,തുർക്കി കെഎംസിസി ജനറൽ സെക്രട്ടറി സ്വാലിഹ് കൊടുവള്ളി,ഇബ്‌റാഹീം ഇബ്ബൂ മഞ്ചേശ്വരം,ഖാദർ ചെർക്കള,സഫീർ തൃക്കരിപ്പൂർ തുടങ്ങിയവർ സംസാരിച്ചു.ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രവാസീയം 2018നെ കുറിച്ച് കെഎം ഇർഷാദ് വിശദീകരിച്ചു.

അബൂബക്കർ ദാരിമി ആലംപാടി പ്രാർത്ഥന നടത്തി അബ്ദുള്ള ഹിറ്റാച്ചി സ്വാഗതവും ബഷീർ ചിത്താരി നന്ദിയും പറഞ്ഞു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad