Type Here to Get Search Results !

Bottom Ad

ഇത് ജിജി മാഷിന്റെ വിജയം ; മൂകാഭിനയ വേദിയിൽ ചെമ്മനാട് സ്‌കൂളിലെ കുട്ടികൾക്ക് ഫുൾ മാർക്ക്


കാസര്‍കോട്:(www.evisionnews.co)നിശബ്ദമായ സദസിനെ പിടിച്ചിരുത്തി മൂകാഭിനയത്തിൽ  വേദിയിൽ വിസ്മയങ്ങൾ തീർത്ത  ചെമ്മനാട് ഹയർ സെക്കണ്ടറി സ്‌കൂളിലെ കുട്ടികൾ  ഒന്നാം സ്ഥാനം നേടി.ഹയര്‍സെക്കന്ററി വിഭാഗം മൈം ഷോ മത്സരത്തില്‍ സി.ജെ.എച്ച്.എസ്.എസ് ചെമ്മനാട് ഒന്നാം സ്ഥാനം കരസ്ഥമാക്കി പ്പോള്‍ അത് സ്‌കൂളിലെ അധ്യാപകനായ ജിജി മാഷിന്റെ വിജയം കൂടിയായിരുന്നു.

വേദിയിൽ വിവിധ വിഷയങ്ങളെ അധികരിച്ച്  നിരവധി പ്രകടങ്ങൾ ഉണ്ടായെങ്കിലും ചെമ്മനാട്ടെ കുട്ടികളുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് സദസ്സിൽ നിന്നും ലഭിച്ചത്. നിലയ്ക്കാത്ത കയ്യടിയായിരുന്നു സദസ്സ്  ഈ പ്രകടനത്തെ  സ്വീകരിച്ചത്.വാചാലതയെക്കാൾ തീവ്രമാണ് ഈ മൗനമെന്ന് തെളിയിക്കുന്നതായിരുന്നു  ചെമ്മനാട് ഹയർ സെക്കണ്ടറി സ്‌കൂളിലെ കുട്ടികളുടെ പ്രകടനം. തിങ്ങിനിറഞ്ഞ വേദിയില്‍ മനുഷ്യരാശിയുടെ രക്ഷക്കായി മനുഷ്യന്‍ കണ്ടുപിടിക്കുന്ന ഓരോ ആധുനിക ഉപകരണങ്ങളിലൂടെയും വിപരീത ഫലമായിരിക്കും ലഭിക്കുന്നതെന്ന  ചിന്തയാണ് മൂകാഭിനയ സംഘം വരച്ചുകാട്ടിയത്. സ്‌കൂളിലെ ഹയര്‍സെക്കണ്ടറി വിഭാഗം സുവോളജി അധ്യാപകനായ ജിജി തോമസ് പരിശീലനം നൽകിയ കുട്ടികൾ മികച്ച പ്രകടനമാണ് നടത്തിയത്. 2010 ലെ സംസ്ഥാന കലോത്സവത്തില്‍ ഇദ്ദേഹം പരിശീലിപ്പിച്ച ഇതേ ടീമിനായിരുന്നു സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം. കഴിഞ്ഞ 18 വര്‍ഷമായി സ്വന്തം സ്‌കൂളിലെ ടീമിന്റെ പരിശീലകനായ ഇദ്ദേഹത്തിന് നിരവധി തവണ സ്‌കൂളിനെ സംസ്ഥാന കലോത്സവത്തിലേക്കെത്തിക്കുവാന്‍ സാധിച്ചിട്ടുണ്ട്.കഥാപാത്രങ്ങൾ നിശബ്ദരെങ്കിലും ആശയം നിറഞ്ഞതായിരുന്നു മൂകാഭിനയമൽസരം.പിന്നണിയിലെ ക്രമാതീതമായ ശബ്ദത്തിനൊപ്പം വിദ്യാർഥികൾ ചടുലമായ അഭിനയം കൂടി കാഴ്ചവച്ചതോടെ മികച്ച നിലവാരം പുലർത്തിയ മൽസരമായി മൈം.സാമൂഹികപ്രസക്‌തിയുള്ള വിഷയങ്ങളാണ് കൂടുതൽ അവതരിപ്പിക്കപ്പെട്ടത്. പല വിഷയങ്ങളും കുട്ടികൾ  പുതുമയോടെ അരങ്ങിലെത്തിച്ചു. എപ്പോഴും ചർച്ച ചെയ്യപ്പെടുന്ന തെരുവ്നായശല്യവും സ്ത്രീപീഡനങ്ങളും മൊബൈൽ ഇന്റർനെറ്റ് ചതിക്കുഴികളുമെല്ലാം, സൈനികന്റെ ജീവിതവും രംഗത്തെത്തിയിരുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad