Type Here to Get Search Results !

Bottom Ad

ജില്ലാകലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം മന്ത്രി ഇ ചന്ദ്രശേഖരന്‍ നിർവഹിച്ചു

കാസര്‍കോട്: (www.evisionnews.co)ചെമ്മനാട്  ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍  റവന്യൂ ജില്ലാകലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിർവഹിച്ചു .സൗഹൃദങ്ങള്‍ വളരുന്നതിനുള്ള വേദികളായി കലോത്സവങ്ങള്‍ മാറണമെന്ന് മന്ത്രി പറഞ്ഞു. സ്‌കൂള്‍ കലോത്സവങ്ങളിലൂടെയാണ് കുട്ടികളുടെ കലാപരമായ കഴിവുകള്‍ വികസിക്കുന്നത്. ഓരോവര്‍ഷവും പുതിയ മാറ്റങ്ങളോടെയാണ് കലോത്സവം നടത്തുന്നത്. സ്‌കൂള്‍ കലോത്സവങ്ങളാണ് കായിക പ്രതിഭകളെ കണ്ടെത്തുന്നതും അവർക്ക് വളരാനുള്ള വേദിയൊരുക്കുന്നതും.  കലോത്സവം വാൻ വിജയമാക്കുവാൻ എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു 
കെ. കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മികച്ച പി.ടി.എ.ക്കുള്ള അവാര്‍ഡ് വിതരണം പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ നിര്‍വ്വഹിച്ചു. ലോഗോ രൂപപ്പെടുത്തിയയാള്‍ക്ക് എം. രാജഗോപാലന്‍ എം.എല്‍.എ.യും സ്വാഗതഗാനം രചയിതാവിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീറും ഉപഹാരം നല്‍കി. ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു, ചെമനാട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad