Type Here to Get Search Results !

Bottom Ad

ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ സുപ്രീംകോടതിയിലേക്ക്;നവംബര്‍ 20നകം അപ്പീല്‍ നല്‍കും.

Image result for pinarayi vijayanതിരുവനന്തപുരം: (www.evisionnews.co)ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ സുപ്രീംകോടതിയിലേക്ക്. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെയാണ് അപ്പീല്‍. നവംബര്‍ 20നകം സി.ബി.ഐ അപ്പീല്‍ നല്‍കും.

ഹൈക്കോടതി ഉത്തരവിനെതിരെ സി.ബി.ഐ അപ്പീല്‍ പോകുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. കേസില്‍ സി.ബി.ഐക്ക് അപ്പീല്‍ പോകാമെന്ന് ഹൈക്കോടതിയില്‍ സി.ബി.ഐക്ക് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജന്‍ സി.ബി.ഐ ഡയറക്ടറേറ്റിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അപ്പീല്‍ പോകാനുള്ള തീരുമാനം. നവംബര്‍ 21ന് ആണ് ഹൈക്കോടതി വിധി വന്നിട്ട് 90ദിവസം തികയുന്നത്. ഇതിന്റെ മുന്നോടിയായി തന്നെ അപ്പീല്‍ നല്‍കാനാണ് സി.ബി.ഐ ആലോചിക്കുന്നത്.

പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവലിന് നല്‍കിയതില്‍ 374കോടിയുടെ ക്രമക്കേടുണ്ടെന്നാണ് സി.ബി.ഐയുടെ കേസ്. 2013-ല്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ കേസിലുള്‍പ്പെട്ടവരെ തിരുവനന്തപുരം സി.ബി.ഐ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad