Type Here to Get Search Results !

Bottom Ad

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഗള്‍ഫുകാരന്‍ പീഡിപ്പിച്ചതായി പരാതി


ഉദുമ: (www.evisionnews.co)  ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഗള്‍ഫുകാരന്‍ അഞ്ച് വര്‍ഷത്തോളം പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബേക്കല്‍ പോലീസ് അന്വേഷണം തുടങ്ങി. ഉദുമയ്ക്ക് സമീപത്തെ 15 കാരിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടി പഠനത്തില്‍ ശ്രദ്ധിക്കാതിരിക്കുകയും മാനസിക പ്രയാസം പ്രകടിപ്പിക്കുന്നതിനെയും തുടര്‍ന്ന് അധ്യാപിക അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്. പിന്നീട് വിവരം ബന്ധുക്കളെ അറിയിച്ച ശേഷം ഡോക്ടറെ കാണിക്കുകയും ഡോക്ടര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. നാലാം ക്ലാസ് മുതല്‍ പെണ്‍കുട്ടിയെ യുവാവ് പീഡിപ്പിച്ച് വരികയായിരുന്നു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad