Type Here to Get Search Results !

Bottom Ad

ചെമ്പരിക്ക ഖാസി കേസ്: ഫാറൂഖ് തങ്ങള്‍ അഷ്റഫിന്റെ ശബ്ദരേഖ പുറത്തുവിട്ടതിന് പിന്നില്‍ ബ്ലാക്ക് മെയിലിംഗും പണപ്പിരിവും


കാസര്‍കോട് (www.evisionnews.co): ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച അഷ്‌റഫിന്റെ ശബ്ദരേഖ ഫാറൂഖ് തങ്ങള്‍ പുറത്തുവിട്ടത് ബ്ലാക്ക് മെയിലിംഗും പണപ്പിരിവും ലക്ഷ്യമിട്ടാണെന്ന് പ്രത്യേക അന്വേഷണ സംഘം. അഷ്റഫിന്റെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട പി.ഡി.പി നേതാവ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ നിരവധി കേസില്‍ പ്രതിയാണെന്നും അഷ്റഫിന്റെ ശബ്ദരേഖ പുറത്തുവിട്ടതിന് പിന്നില്‍ തങ്ങള്‍ക്ക് സ്വാര്‍ത്ഥ താല്‍പര്യങ്ങളുണ്ടെന്നും പോലീസ് വ്യക്തമാക്കി. 

യൂണിയന്‍ ബാങ്ക് ശാഖയില്‍ വ്യാജ രേഖയുണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മൂന്നുമാസത്തോളം ഒളിവിലായിരുന്ന ഫാറൂഖ് തങ്ങള്‍ പിന്നീട് മുന്‍കൂര്‍ ജാമ്യം നേടുകയായിരുന്നു. ഇയാളുടെ സഹോദരന്മാരായ സൈനുല്‍ ആബിദ്, അമ്മി എന്ന ഹമീദ് എന്നിവരും ഈ കേസില്‍ കൂട്ടുപ്രതികളാണ്. പാവപ്പെട്ട ഹരിജന്‍ കുടുംബത്തില്‍ നിന്ന് തട്ടിപ്പിലൂടെ ഭൂമി കൈക്കലാക്കി, സ്ഥലത്തെ പൊതുകിണര്‍ ഉള്‍പ്പെടുത്തി സര്‍വെ ചെയ്തു (www.evisionnews.co)കൊടുക്കാത്തതിന് വില്ലേജ് ഓഫീസറെ കൈക്കൂലി കേസില്‍ കുടുക്കിയ സംഭവത്തിലും ഇയാള്‍ പ്രതിയാണ്. പള്ളി കമ്മിറ്റിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ട് ഒളിവിലായിരുന്നു. മനുഷ്യാവകാശ കമ്മിഷന്റെ ബോര്‍ഡ് വെച്ച് കാര്‍ ഓടിക്കുന്നതിനെതിരെ നാട്ടുകാര്‍ നല്‍കിയ പരാതിയും നിലവിലുണ്ട്. തര്‍ക്കങ്ങളും പ്രശ്നങ്ങളും തീര്‍ക്കാനെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ബ്ലാക്ക് മെയിലിംഗ് ചെയ്യുന്നതായും തങ്ങള്‍ക്കെതിരെ ആരോപണമുണ്ട്. അതുകൊണ്ട് തന്നെ ഖാസി കേസ് തുറുപ്പുചീട്ടായി കൊണ്ടുവന്ന് കേസുമായി നേരത്തെ പരാമര്‍ശമുള്ള പ്രതികളില്‍ നിന്നും പണം തട്ടാനുള്ള ശ്രമമാണ് പുതിയ വെളിപ്പെടുത്തലുകളുടെ പിന്നിലെന്നും പോലീസ് പറയുന്നു. 

അതേസമയം ഏഴുവര്‍ഷത്തോളമായി ദൂരുഹമായി തുടരുന്ന ഖാസി കേസിലെ നിര്‍ണായക തെളിവുകളായേക്കാവുന്ന സത്യങ്ങള്‍ മനുഷ്യവകാശ പ്രവര്‍ത്തകനെന്ന് പറഞ്ഞുനടക്കുന്ന ഉമറുല്‍ ഫാറൂഖ് തങ്ങള്‍ മൂടിവെച്ചത് ആരെ സംരക്ഷിക്കാനായിരുന്നുവെന്നത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്. ഖാസിയുടെ മരണം സംഭവിച്ച് മാസങ്ങള്‍ക്ക് ശേഷം തന്നെ തനിക്കറിയാവുന്ന കാര്യങ്ങള്‍ പൊതുപ്രവര്‍ത്തകനും സുഹൃത്തുമായ ഉമറുല്‍ ഫാറൂഖ് തങ്ങളുമായി പങ്കുവെച്ചിരുന്നുവെന്നാണ് അവസാനമായി ചോര്‍ന്ന ഓഡിയോ ക്ലിപ്പിംഗില്‍ അഷ്‌റഫ് വ്യക്തമാക്കിയിരിക്കുന്നത്. (www.evisionnews.co)എന്നാല്‍ ഇത് തല്‍ക്കാലം ആരോടും പറയേണ്ടെന്നും താന്‍ ഉത്തരവാദപ്പെട്ട ആളുകളോട് പറയാന്‍ അവസരം ഉണ്ടാക്കിത്തരാമെന്നും പറഞ്ഞ് തങ്ങള്‍ എന്തോ സ്വകാര്യ ലാഭത്തിന് വേണ്ടി വെളിപ്പെടുത്താതെ മൂടിവെച്ചെന്ന ആരോപണവും അഷ്‌റഫ് ശബ്ദരേഖയിലൂടെ ഉന്നയിച്ചിരുന്നു.നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ തങ്ങള്‍ പണം ഓഫര്‍ ചെയ്തതായും അഷറഫ് ഇ വിഷന്‍ ന്യൂസ് പുറത്തുവിട്ട ശബ്ദരേഖയില്‍ വെളിപ്പെടുത്തിയിരുന്നു.

അതിനിടെ പുതിയ വെളിപ്പെടുത്തലെന്ന തരത്തില്‍ ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തില്‍ പറയുന്ന കാര്യങ്ങള്‍ നേരത്തെ അറിയാവുന്നതാണെന്നും കേസിന്റെ രഹസ്യസ്വഭാവം കണക്കിലെടുത്ത് അക്കാര്യങ്ങള്‍ കോടതിയെയും അന്വേഷണ ഏജന്‍സിയെയും അറിയിച്ചിരുന്നതായും ഖാസിയുടെ മകന്‍ മുഹമ്മദ് ഷാഫിയും പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

അതേസമയം കേസില്‍ വഴിത്തിരിവായേക്കാവുന്ന പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തില്‍ പോലീസ് അന്വേഷണം സുലൈമാന്‍ വൈദ്യരുടെയും രാജന്റെയും മൊഴിയില്‍ അവസാനിപ്പിച്ചതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അഷ്റഫിനെ കണ്ടെത്താനോ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് (www.evisionnews.co)ആരോപിക്കപ്പെട്ടവരില്‍ നിന്നും മൊഴിയെടുക്കാനോ പോലീസ് തയാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്. ഏറ്റവുമൊടുവില്‍ അഷ്റഫ് കര്‍ണാടകയിലെ ഭട്കലിലുണ്ടെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്തുവന്നിട്ടും അന്വേഷണ സംഘം വിഷയം ഗൗരവത്തിലെടുക്കുകയോ ബന്ധുക്കളില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ വിവരങ്ങള്‍ തേടിയിട്ടില്ലെന്നുമാണ് വിവരം.


Keywords: Kasaragod, news, chemberikka, qasi, cm abdulla moulavi, police, investigation

Post a Comment

0 Comments

Top Post Ad

Below Post Ad