Type Here to Get Search Results !

Bottom Ad

വഴക്കിനിടെ വീട്ടില്‍ അതിക്രമിച്ചുകയറി ജനല്‍ ഗ്ലാസുകള്‍ തകര്‍ത്ത സ്ത്രീക്കെതിരെ കേസ്

Related imageകാഞ്ഞങ്ങാട്:(www.evisionnews.co)വഴക്കിനിടെ വീട്ടില്‍ അതിക്രമിച്ചുകയറി ജനല്‍ ഗ്ലാസുകള്‍ തകര്‍ത്ത വീട്ടമ്മക്കെതിരെ കേസ്. ഹോസ്ദുര്‍ഗ് ആവിയിലെ മുഹമ്മദിന്റെ ഭാര്യ സറീന(34)യും കുടുംബവും താമസിക്കുന്ന വീട്ടില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ അതിക്രമിച്ചുകയറിയ ഇവരുടെ അമ്മാവന്‍ ഇസ്മയിലിന്റെ ഭാര്യ ബാദുഷക്കെതിരെയാണ് കേസ്. രാത്രിയില്‍ ഭാര്യയുമായി വഴക്കൂകൂടിയ ഇസ്മയില്‍ മരുമകള്‍ സറീനയുടെ വീട്ടില്‍ പോയി കിടന്നിരുന്നുവത്രെ. ഇതാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് പറയുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad