Type Here to Get Search Results !

Bottom Ad

കുറ്റിക്കോലിൽ സി.പി.എം വിട്ട നേതാവിന്റെ വീടിനും കാറിനും നേരെ അക്രമം ; രണ്ടു പേര്‍ക്കെതിരെ കേസ്


കുറ്റിക്കോല്‍: (www.evisionnews.co)സി പി എം മുന്‍ പടുപ്പ്‌ ലോക്കല്‍ സെക്രട്ടറി ഇ കെ രാധാകൃഷ്‌ണന്റെ കാര്‍ എറിഞ്ഞു തകര്‍ത്ത സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ ബേഡകം പൊലീസ്‌ കേസെടുത്തു. മിനിഞ്ഞാന്നു രാത്രിയിലാണ്‌ കേസിനാസ്‌പദമായ സംഭവം. കുറ്റിക്കോലില്‍ നടന്ന സി പി എം മണ്ഡലം സമ്മേളനത്തില്‍ വച്ച്‌ ഇ കെ രാധാകൃഷ്‌ണനും ഏതാനും പേരും സി പി എം വിട്ട്‌ സി പി ഐ യില്‍ ചേര്‍ന്നിരുന്നു. അതിനു തൊട്ടു പിന്നാലെയായിരുന്നു അക്രമം. എന്നാല്‍ രാധാകൃഷ്‌ണന്റെ കാറിനും വീടിനും നേരെ ഉണ്ടായ അക്രമത്തില്‍ തങ്ങള്‍ക്കു ബന്ധമില്ലെന്നാണ്‌ സി പി എമ്മിന്റെ പ്രതികരണം.

Post a Comment

0 Comments

Top Post Ad

Below Post Ad