Type Here to Get Search Results !

Bottom Ad

പഴയ കാര്‍ഡിലുണ്ടായിരുന്ന പലരും പുറത്ത്: വിതരണ കേന്ദ്രത്തില്‍ യൂത്ത് ലീഗ്- ഡിഫന്‍സ് ഹെല്‍പ് ഡെസ്‌ക് അനുഗ്രഹമായി


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): പുതിയ റേഷന്‍ കാര്‍ഡ് വിതരണം തുടങ്ങിയതോടെ പരാതികളും വ്യാപകമാകുന്നു. പേരുകളിലുള്ള തെറ്റുകള്‍ക്ക് പിന്നാലെ പഴയ കാര്‍ഡിലുള്ള പലരും പുതിയ കാര്‍ഡില്‍ നിന്നും അപ്രത്യക്ഷമായി എന്ന പരാതിയാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളത്. മുസ്ലിം ലീഗ് നേതാക്കള്‍ ഇത് ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാകുന്നതോടെ തിരുത്തല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. 

എ.ആര്‍ ഡി. 60 റേഷന്‍ കടയില്‍ നിന്നും പുതുതായി റേഷന്‍ കാര്‍ഡ് വാങ്ങാനെത്തിയവര്‍ക്ക് പതിനഞ്ചാം അതേസമയം കാര്‍ഡ് വിതരണ കേന്ദ്രത്തില്‍ വാര്‍ഡ് മുസ്ലിം ലീഗും ടൗണ്‍ യൂത്ത് ലീഗും ഡിഫന്‍സ് മൊഗറും ഒരുക്കിയ ഹെല്‍പ് ഡെസ്‌ക്ക് അനുഗ്രഹമായി. 1200 ഓളം കാര്‍ഡുടമകളാണുള്ളത്. ഇവരെ ക്യൂവില്‍ നിര്‍ത്താതെ മുഴുവന്‍ ആളുകള്‍ക്കും ഇരിപ്പിടം ഒരുക്കിയാണ് ലീഗും ഡിഫന്‍സും സൗകര്യം ഒരുക്കിയത്. ഉപ്പുമാവും മധുര പാനീയവും വിതരണം ചെയ്തു.


ഹെല്‍പ് ഡെസ്‌ക് ക്യാമ്പ് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഫൗസിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എസ്.പി സലാഹുദ്ദീന്‍, സി.പി അബ്ദുല്ല, മാഹിന്‍ കുന്നില്‍, കൃഷ്ണന്‍, ഡി.എം നൗഫല്‍, കെ.ബി അഷ്‌റഫ്, അംസു മേനത്ത്, ലത്തീഫ് അത്തു, കെ.ബി അബ്ദുല്ല, ബാപ്പുട്ടി, റഫീഖ് പി.എ, എം.എ നജീബ്, മുത്തലിബ്, നസീര്‍, സാക്കിര്‍, ഷാഫി, ശിഹാബ് മൊഗര്‍, ഷരീഫ് സംബന്ധിച്ചു. ഡിഫന്‍സിന്റെ സര്‍ബത്ത് വിതരണം എസ്.കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ശരീഫ് എം.എസ്, ഇഖ്ബാല്‍ മൊഗര്‍, ശിഹാബ് മൊഗര്‍, മുനീര്‍ മൊഗര്‍, റിയാസ് പഞ്ചം, ഇഖ്ബാല്‍, ആബിദ് മൊഗര്‍, അന്‍സാഫ്, മുഹമ്മദ്, റഹീം മൊഗര്‍, ജാഫര്‍ മൊഗര്‍, ഷരീഫ്, തൗസീഫ് സംബന്ധിച്ചു.



Keywords: Kasargod, news, help-desk, old, card

Post a Comment

0 Comments

Top Post Ad

Below Post Ad