Type Here to Get Search Results !

Bottom Ad

കാന്‍സര്‍ വിമുക്ത ജില്ല; പദ്ധതി പ്രഖ്യാപനവും ലോഗോ പ്രകാശനവും നാളെ

Image result for cancerകാസർകോട്:(www.evisionnews.co)കാന്‍സര്‍ രോഗാവസ്ഥയെ തരണം ചെയ്യുന്നതിനും  പ്രതിരോധിക്കുന്നതിനുമായി   ജില്ലയെ  പര്യാപ്തമാക്കുക എന്ന  ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത്  ആവിഷ്‌കരിച്ച്  നടപ്പിലാക്കുന്ന   പദ്ധതിയുടെ പ്രഖ്യാപനവും  ലോഗോ പ്രകാശനവും  നാളെ  നടക്കും. കാന്‍സര്‍ ദിനമായ  നാളെ  രാവിലെ  പത്തിന് ജില്ലാ ആസൂത്രണ സമിതി ഹാളില്‍  പദ്ധതി പ്രഖ്യാപന സമ്മേളനം പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ അധ്യക്ഷത വഹിക്കും. പദ്ധതി പ്രഖ്യാപനം എന്‍ എ നെല്ലിക്കു് എം എല്‍ എയും  ലോഗോപ്രകാശനം ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ യും നിര്‍വഹിക്കും.  ഉച്ചയ്ക്ക് 12ന് ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ ഒപ്പുമരം ഒപ്പ് ശേഖരണവും നടത്തും.മലബാര്‍ കാന്‍സര്‍ സെന്റര്‍ തലശ്ശേരിയുടെ സാങ്കേതിക പിന്തുണയോടെ  ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും   സഹകരണത്തോടെ  ജില്ലാ ആസൂത്രണസമിതിയുടെ  മേല്‍നോട്ടത്തില്‍  ജില്ലാ ഭരണകൂടത്തിന്റെ  നിയന്ത്രണത്തിലാണ്  പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രഖ്യാപനത്തോടനുബന്ധിച്ച്  കാന്‍സര്‍ കാരണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും  എന്ന  വിഷയത്തില്‍ ഡോ. സുരേഷ് റാവു, ഡോ. ലാല്‍, ഡോ. പ്രതിമ എസ് റാവു  എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ് നയിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad