Type Here to Get Search Results !

Bottom Ad

പഞ്ചായത്ത് അംഗത്തെ മർദ്ദിച്ചുവെന്നാരോപിച്ച് ബെള്ളൂരില്‍ ബി.ജെ.പി ഹര്‍ത്താല്‍

Related imageബെള്ളൂര്‍:(www.evisionnews.co)പഞ്ചായത്ത് അംഗത്തെ മർദ്ദിച്ചുവെന്നാരോപിച്ച്  ബെള്ളൂരില്‍ ബി.ജെ.പി ഹര്‍ത്താല്‍.വൈകിട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍ നടത്തിയത്. ബെള്ളൂര്‍ പഞ്ചായത്തംഗം ജയകുമാറി(38)നാണ് മര്‍ദ്ദനമേറ്റത്. കര്‍ണ്ണാടക പുത്തൂരിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ബി.ജെ.പി പ്രവര്‍ത്തകന്‍ രമേശന്റെ വീട്ടില്‍ നില്‍ക്കുന്നതിനിടെയാണ് സി.പി.എം പ്രവര്‍ത്തകരായ നാലുപേര്‍ മര്‍ദ്ദിച്ചതെന്ന് ജയകുമാര്‍ പരാതിപ്പെട്ടു. ഇന്നലെ വൈകിട്ട് സി.പി.എം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ബെള്ളൂര്‍ നാട്ടക്കല്ലില്‍ പ്രകടനം നടന്നിരുന്നു. അതിനിടെയാണ് അക്രമമുണ്ടായതെന്ന് പറയുന്നു. അതേ സമയം സി.പി.എം പ്രകടനത്തിന് നേരെ കല്ലേറുണ്ടായതായും പരാതിയുണ്ട്. കല്ലേറില്‍ പരിക്കേറ്റ് ഋതികുമാര്‍(21), നിഷാന്ത് (20) എന്നിവര്‍ ചെങ്കള ഇ.കെ നായനാര്‍ ആസ്പത്രിയില്‍ ചികിത്സ തേടി.

Post a Comment

0 Comments

Top Post Ad

Below Post Ad