Type Here to Get Search Results !

Bottom Ad

രാത്രി ഓട്ടോ വിളിച്ച് വാടക നൽകാതെ മുങ്ങിയ യുവാവ് പോലീസ് പിടിയിൽ

Related imageവിദ്യാനഗര്‍:(www.evisionnews.co)രാത്രി ഓട്ടോ വിളിച്ച് വാടക  നൽകാതെ മുങ്ങിയ യുവാവ് പോലീസ് പിടിയിൽ. കോഴിക്കോട് നടുവണ്ണൂര്‍ നൊച്ചാടിലെ പി. അര്‍ഷാദ് (24) ആണ് പിടിയിലായത്. കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് എടനീരിലെ ബന്ധുവീട്ടിലേക്ക് ഓട്ടോ വിളിച്ചു കൊണ്ടുപോയി വാടക നല്‍കാതെ മുങ്ങിയെന്നാണ് പരാതി. ഓട്ടോ ഡ്രൈവര്‍ പാലിച്ചിയടുക്കത്തെ മുഹമ്മദ് കുഞ്ഞിയാണ് പൊലീസില്‍ പരാതി നല്‍കിയത്. 
ഒക്‌ടോബര്‍ 30ന് രാത്രി 11.50നാണ് വാടക പോയത്. എടനീരില്‍ ഡ്രൈവര്‍ ഒരു മണിക്കൂര്‍ കാത്ത് നിന്നെങ്കിലും യുവാവിനെ കണ്ടില്ല. പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിദ്യാനഗര്‍ എസ്.ഐ. ടി.കെ വിനോദ് കുമാര്‍ അര്‍ഷാദിന്റെ ബന്ധുക്കളില്‍ നിന്ന് വാടക വാങ്ങി ഓട്ടോക്കാരന് നല്‍കി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. കോഴിക്കോട്ടേക്ക് മുങ്ങിയ അര്‍ഷാദിനെ വിളിച്ചുവരുത്തി താക്കീത് ചെയ്ത് പോലീസ് വിട്ടയച്ചു . 

Post a Comment

0 Comments

Top Post Ad

Below Post Ad