Type Here to Get Search Results !

Bottom Ad

മധ്യവയസ്‌ക്കനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച്‌ വഴിയില്‍ ഉപേക്ഷിച്ചു. ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍


പയ്യന്നൂര്‍:(www.evisionnews.co)മധ്യവയസ്‌ക്കനെ തട്ടിക്കൊണ്ടുപോയി  മര്‍ദ്ദിച്ച്‌ വഴിയില്‍ ഉപേക്ഷിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍. കഴിഞ്ഞ ദിവസം രാത്രി പയ്യന്നൂരിലാണ്‌ സംഭവം. പയ്യന്നൂരിലെ വൈശാഖ്‌ ബാര്‍ ലോഡ്‌ജില്‍ താമസിക്കുന്ന കാഞ്ഞങ്ങാട്‌ സ്വദേശി അബ്‌ദുള്ള (60)യാണ്‌ അക്രമത്തിനിരയായത്‌. ബാറില്‍ അടിപിടിയുണ്ടായതിനെ തുടര്‍ന്ന്‌ ഒരു സംഘം ഇയാളെ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്നു സംശയിക്കുന്നു. നാലംഗ സംഘം ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച്‌ പഴയങ്ങാടി പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ വെങ്ങര, ചെമ്പല്ലിക്കുണ്ട്‌ പാലത്തിനടുത്ത്‌ ഉപേക്ഷിക്കുകയായിരുന്നുവത്രേ. അബ്‌ദുള്ളയെ മൂക്കില്‍ നിന്നും വായില്‍ നിന്നും ചോരയൊലിക്കുന്ന നിലയില്‍ കണ്ട വഴിപോക്കര്‍ വിവരം പഴയങ്ങാടി പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസെത്തി പയ്യന്നൂര്‍ താലൂക്കാശുപത്രിയിലേക്കു മാറ്റി. പയ്യന്നൂര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന്‌ അബ്‌ദുള്ളയുടെ ബന്ധുക്കള്‍ എത്തി ഇയാളെ പരിയാരം ആശുപത്രിയിലേക്കു മാറ്റി. പഴയങ്ങാടി പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ തട്ടിക്കൊണ്ടുപോയ ഓട്ടോയും ഡ്രൈവര്‍ ഷംസീറിനെയും കസ്റ്റഡിയിലെടുത്തത്‌. വിളയാങ്കോട്‌ പാര്‍ക്കു ചെയ്യുന്ന ഓട്ടോയാണ്‌ പിടികൂടിയത്‌.പിടികൂടിയ പ്രതിയെയും ഓട്ടോയും പയ്യന്നൂര്‍ പൊലീസിനു കൈമാറി.

Post a Comment

0 Comments

Top Post Ad

Below Post Ad