Type Here to Get Search Results !

Bottom Ad

ഉപ്പളയില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം ലോറി തടഞ്ഞ് നിര്‍ത്തി ഡ്രൈവറുടെ കാല്‍ തല്ലിയൊടിച്ചു


ഉപ്പള:(www.evisionnews.co)ഉപ്പളയില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം ലോറി തടഞ്ഞ് നിര്‍ത്തി ഡ്രൈവറുടെ കാല്‍ തല്ലിയൊടിച്ചു.  ഇന്നലെ വൈകിട്ട് ഉപ്പള നയാബസാറിലാണ് സംഭവം. ലോറി ബൈക്കില്‍ ഉരസിയെന്നാരോപിച്ചായിരുന്നു അക്രമം. 
ലോറിയെ പിന്തുടര്‍ന്ന സംഘം ബൈക്ക് കുറുകെ നിര്‍ത്തി ലോറി തടയുകയും ഡ്രൈവറെ വലിച്ച് പുറത്തിട്ട ശേഷം ഇരുമ്പ് വടി കൊണ്ട് കാല്‍ തല്ലിയൊടിക്കുകയുമായിരുന്നു. മറ്റു വാഹന യാത്രക്കാര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ രണ്ടു പേര്‍ ബൈക്കില്‍ കടന്നു കളയുകയായിരുന്നു. റോഡില്‍ രക്തം വാര്‍ന്ന നിലയില്‍ കിടന്ന ഡ്രൈവറെ ഹൈവെ പൊലീസ് എത്തിയാണ് മംഗല്‍പാടി ഗവ. ആസ്പത്രിയില്‍ എത്തിച്ചത്. എന്നാല്‍ പരാതിയില്ലാത്തതിനാല്‍ കേസ് എടുത്തിട്ടില്ല.

Post a Comment

0 Comments

Top Post Ad

Below Post Ad