ബന്തിയോട്:(www.evisionnews.co)ബന്തിയോട് കയ്യൊടിഞ്ഞ് ചികിത്സയിലുള്ള യുവാവിന് നേരെ അക്രമം. ബന്തിയോട് അടുക്കയിലെ മഹ്‌റൂഫി(21)നാണ് മര്‍ദ്ദനമേറ്റത്. കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുമ്പുണ്ടായ അപകടത്തില്‍ മഹ്‌റൂഫിന്റെ വലത് കൈ ഒടിഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് ബന്തിയോട്അട്ക്ക റോഡില്‍ വെച്ചാണ് രണ്ട് പേര്‍ മര്‍ദ്ദിച്ചതെന്ന് മഹ്‌റൂഫ് പരാതിപ്പെട്ടു. മുന്‍ വൈരാഗ്യമാണ് കാരണമെന്ന് പറയുന്നു. സംഭവത്തില്‍ കുമ്പള പൊലീസ് കേസെടുത്തു.
Post a Comment
0 Comments