Type Here to Get Search Results !

Bottom Ad

ആലംപാടി-എരിയപ്പാടി റോഡ്‌ വികസനം;ആസ്‌ക് ആലംപാടി ഏഴ് ലോഡ് കല്ലിനുള്ള തുക കൈമാറി.

ആലംപാടി : (www.evisionnews.co) ഏറെക്കാലത്തെ ശ്രമഫലമായി പുനർനിർമ്മാണം നടക്കുന്ന ആലംപാടി - എരിയപ്പാടി റോഡ് വികസനത്തിന് ആലംപാടി ആർട്‌സ് ആന്‍ഡ്‌ സ്പോർട്സ് ക്ലബ്ബ് ജി.സി.സി കമ്മിറ്റിയുടെ "കാരുണ്യ വർഷം" വികസന ഫണ്ടിൽ നിന്നും ഏഴ് ലോഡ് കല്ലിനുള്ള തുക കൈമാറി.ആസ്‌ക് ക്ലബ്ബിൽ വെച്ച് ക്ലബ്ബ് പ്രസിഡന്റ് സലീം ആപ റോഡ് വികസന സമിതി ചെയർമാൻ ടി.കെ മഹ്മൂദ് ഹാജിക്കാണ് തുക കൈമാറിയത് .നൂറുകണക്കിന് കര്‍ഷക കുടുംബങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ ഉപകാരപ്രദമായ ഈ റോഡ് വീതി കുറവ് കാരണം ഇരുചക്രവാഹനങ്ങളും-ഓട്ടോറിക്ഷയും ഇതിലൂടെകടന്നുപോകുന്നത് ഏറെ സാഹസികമായാണ്. ജനകീയമായി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രണ്ട് കിലോമീറ്റര്‍ വീതി കൂട്ടുന്നതോടെ ഈ യാത്ര ദുരിതത്തിന്  പരിഹാരമാവും. വികസനത്തിന്റെ ഭാഗമായി  ഇരുവശത്തുള്ള പൊളിച്ചുമാറ്റിയ  മതിലുകള്‍ പുനർനിർമിക്കാനാണ്  ആസ്ക് നൽകുന്ന കല്ലുകള്‍ ഉപയോഗിക്കുക.
ഇതിനുവേണ്ടി ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ റോഡിന്റെ ഇരുവശവും താമസിക്കുന്നവര്‍ സ്ഥലം വിട്ടുനല്‍കിയത് സമൂഹത്തിനു ഏറെ മാതൃകപരമാണെന്ന് ക്ലബ് അഭിപ്രായപ്പെട്ടു. റോഡു വികസനത്തില്‍ പങ്കാളികളായ മുഴുവന്‍ ആളുകളെയും ചടങ്ങില്‍ ആസ്ക് ആലംപാടി  അഭിനന്ദിക്കുകയും ചെയ്തു.ചടങ്ങില്‍ ക്ലബ് ട്രെഷറർ മുനീർ ഖത്തർ, ഉപദേശക സമിതി  അംഗം എസ്.എ അബ്ദുൽറഹ്മാൻ, ജിസിസി പ്രതിനിധികളായ അദ്ര മേനത്ത്, ഗപ്പു ആലംപാടി, കബീർ മിഹ്‌റാജ് തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad