Type Here to Get Search Results !

Bottom Ad

കോളേജ് വിദ്യാര്‍ത്ഥിനിയുടെ വസ്ത്രം വലിച്ചുകീറാന്‍ ശ്രമിച്ച മൂന്നംഗ സംഘം അറസ്റ്റില്‍


കുമ്പള : (www.evisionnews.co) സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥിനിയെ തടഞ്ഞു നിര്‍ത്തി മാനഹാനി വരുത്തിയെന്ന കേസില്‍ മൂന്നംഗ സംഘം അറസ്റ്റില്‍. ഇന്നലെ രാവിലെ കുമ്പളയിലാണ് സംഭവം. പെര്‍വാഡിലെ പ്രദീപ്(20), മുട്ടത്തൊടി, കല്ലക്കട്ടയിലെ ജയേഷ് (20), പേരാല്‍ കണ്ണൂരിലെ വിനോദ് (22) എന്നിവരെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. കുമ്പള-ബദിയഡുക്ക റോഡിലെ പെട്രോള്‍ പമ്പിനടുത്ത് താമസിക്കുന്ന പത്തൊന്‍പത്കാരി നല്‍കിയ പരാതിയിലാണ് കേസ്. രാവിലെ കോളേജിലേക്ക് പോകുന്നതിനിടയിലാണ് മൂന്നംഗ സംഘം തടഞ്ഞ് നിര്‍ത്തി അപമര്യാദയായി പെരുമാറിയത്. പിന്നീട് ഇവരുടെ പിടിയില്‍ നിന്ന് കുതറി മാറി ഓടുന്നതിനിടയിലാണ് പിന്നാലെ ബൈക്കിലെത്തി വസ്ത്രം വലിച്ച് മാനഹാനിക്ക് ശ്രമിച്ചതെന്നാണ് പരാതി.

Post a Comment

0 Comments

Top Post Ad

Below Post Ad