Type Here to Get Search Results !

Bottom Ad

കല്ലിങ്കലിൽ അറൂസ് 2017ന് പ്രൗഡതുടക്കം;സാമ്പത്തിക സന്തുലിതാവസ്ഥക്ക് വേണ്ടി കര്‍മനിരതരാവുക: ഖാസി

പള്ളിക്കര:(www.evisionnews.co) പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തുകയും അവരെ സാമ്പത്തിക സന്തുലിതാവസ്ഥയിലേക്ക് കൊണ്ടുവരുന്നതിനായി സമ്പത്തിന്റെ നീതിപൂര്‍വമായ വിതരണം നടത്തുകയും അവര്‍ക്ക് ജീവിതോപാധി നല്‍കി ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുകയെന്ന മതശാസന മുറുകെ പിടിച്ചുമുന്നേറാന്‍ പള്ളിക്കര സംയുക്ത ഖാസി പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ഈ ദൗത്യത്തിലേക്കുള്ള പാതയില്‍ നാടെങ്ങും നടക്കുന്ന ആശ്വാസ പ്രവര്‍ത്തനങ്ങളുടെ ഉദാഹരണമാണ് അറൂസ്-17ന്റെ വേറിട്ട പ്രവര്‍ത്തനങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കല്ലിങ്കാല്‍ യൂത്ത് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ 11ന് കല്ലിങ്കാല്‍ സി.എച്ച് അബ്ദുല്ല മുസ്‌ലിയാര്‍ നഗറില്‍ നടക്കുന്ന അറൂസ് സമൂഹ വിവാഹ പരിപാടിയുടെ മുന്നോടിയായുള്ള വിജ്ഞാന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ടി. നാസര്‍ കല്ലിങ്കാല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സി.എച്ച് മിഗ്ദാദ് സ്വാഗതം പറഞ്ഞു. ഹാഫിള് മുഹമ്മദ് ശാനിദ് ജസീല്‍ ഖിറാഅത്ത് നടത്തി. കല്ലിങ്കാല്‍ ജുമാമസ്ജിദ് ഇമാം അബ്ദുല്‍ റസാഖ് ഫാളിലി മിസ്ബാഹി ആമുഖ പ്രഭാഷണം നടത്തി.
കുമ്മനം നിസാമുദ്ധീന്‍ അല്‍ അസ്ഹരി പ്രഭാഷണം നടത്തി. സംഘാടക സമിതി ചെയര്‍മാന്‍ പി.എ അബൂബക്കര്‍ ഹാജി, കോഡിനേറ്റര്‍ കെ.ഇ.എ. ബക്കര്‍, ട്രഷറര്‍ എ.കെ മുഹമ്മദ് കുഞ്ഞി, പി.എം അബ്ദുല്‍ ഖാദര്‍ ഹാജി, കെ.എം റഷീദ് ഹാജി കല്ലിങ്കാല്‍, സി.എച്ച് അബ്ദുല്‍ ഖാദര്‍ ഹാജി, സി.എച്ച് അബ്ബാസ് ഹാജി, എം.ടി. മുഹമ്മദ് ഹാജി, ഹിലാല്‍ ഹംസ ഹാജി, കെ. കുഞ്ഞബ്ദുല്ല ഹാജി, കരിമ്പുവളപ്പില്‍ അബ്ദുല്ല ഹാജി, പി.കെ. ഫസല്ലുള്ള ഹാജി, കെ എം മൊയ്തു ഹാജി, ഹംസ സൂപ്പി ഹാജി, മുഹമ്മദ് മുസ്‌ലിയാര്‍ പ്രസംഗിച്ചു.
രണ്ടാം ദിവസത്തെ മതവിജ്ഞാന സദസില്‍ ഇ.പി അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തി. പി.എം അബ്ദുല്‍ ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു. പൂച്ചക്കാട് ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് ഷരീഫ് അഷ്‌റഫി ആമുഖ പ്രഭാഷണം നടത്തി. ടി.കെ നസീര്‍ സ്വാഗതം പറഞ്ഞു. ഇന്ന് ഹാഫിള് കബീര്‍ ബാഖവി കാഞ്ഞാര്‍ പ്രഭാഷണം നടത്തും. തൊട്ടി ജുമാ മസ്ജിദ് ഖത്തീബ് സുഹൈര്‍ അസ്ഹരി പള്ളങ്കോട് ആമുഖഭാഷണം നടത്തും. എ.കെ മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിക്കും. കെ.എം റഷീദ് ഹാജി കല്ലിങ്കാല്‍ സ്വാഗതം പറയും

Post a Comment

0 Comments

Top Post Ad

Below Post Ad